Web Desk

വിജയവാഡ

January 03, 2021, 9:43 pm

ആന്ധ്രയിൽ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ വീണ്ടും തകർത്തു

Janayugom Online

ആന്ധ്രപ്രദേശിലെ വിജയവാഡയിൽ അക്രമികൾ വീണ്ടും ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ തകർത്തു. വിജയവാഡയിലെ പണ്ഡിറ്റ് നെഹ്‌റു ബസ്‌സ്റ്റാൻഡിലുള്ള സീതാരാമ ക്ഷേത്രത്തിലെ സീതമ്മ വിഗ്രഹമാണ് അക്രമികൾ തകർത്തത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

സംഭവം വിവാദമായതിനെത്തുടർന്ന് ബിജെപിയുടെയും ടിഡിപിയുടെയും നേതാക്കൾ സ്ഥലത്തെത്തി. മുൻ മന്ത്രി ദേവിനേനി ഉമയും സ്ഥലത്തെത്തിയിരുന്നു. വിഗ്രഹം തകർത്തവരെ ഉടൻ പിടികൂടണമെന്നും തക്കതായ ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം കളിമണ്ണ് കൊണ്ടുള്ളതായതിനാൽ എലികളായിരിക്കും വിഗ്രഹം തകർത്തതെന്നും റിപ്പോർട്ടുകളുണ്ട്. 

ENGLISH SUMMARY:Idols of Hin­du deities were smashed in Andhra Pradesh
You may also like this video