Web Desk

ഇടുക്കി

April 03, 2020, 11:45 am

ഇടുക്കിയിൽ കോവിഡ് കുടുംബ വ്യാപനത്തിലേക്ക്, ആശങ്കയിൽ ആരോഗ്യവകുപ്പ്

Janayugom Online

ഇടുക്കിയിൽ കോവിഡ് രോഗം കുടുംബ വ്യാപനത്തിലേക്ക്. ഇടുക്കി ചെറുതോണി സ്വദേശികളായ തയ്യൽക്കടക്കാരനും ബെൻസൺവാലിയിലെ അധ്യാപികകുക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ കുടുംബങ്ങങ്ങളുടെ പരിശോധന ഫലവും പോസിറ്റീവാണ്. ജില്ലയിൽ ഇതുവരെ 10 പേർക്കാണ് രോഗം കണ്ടെത്തിയത്.

മുൻപ് രോഗം സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്റെ സുഹൃത്തായ തയ്യല്‍ക്കടക്കാരന്റെ 70 വയസ്സുള്ള അമ്മ, 35‑കാരിയായ ഭാര്യ, 10 വയസ്സുള്ള മകന്‍ എന്നിവര്‍ക്കും ബൈസന്‍വാലിയിലെ അദ്ധ്യാപികയുടെ ഏഴ് വയസുള്ള മകന്‍ എന്നിവര്‍ക്കാണ് രോഗം കണ്ടെത്തിയത്. കൊവിഡ് രോഗികളുടെ കുടുംബാംഗങ്ങളിലേക്കും രോഗം പകരുന്നതില്‍ ആരോഗ്യവകുപ്പ് ആശങ്കയിലാണ്.

ENGLISH SUMMARY: iduk­ki covid updates

YOU MAY ALSO LIKE THIS VIDEO