Janayugom Online
idukki dam- Janayugom

നിലവിലെ സാഹചര്യത്തില്‍  ഇടുക്കി ഡാം തുറക്കേണ്ടി വരില്ല: എം എം മണി

Web Desk
Posted on August 02, 2018, 1:04 pm

ഇടുക്കി: നിലവിലെ സാഹചര്യത്തില്‍  ഇടുക്കി ഡാം തുറക്കേണ്ടി വരില്ല, ആവശ്യമെങ്കില്‍ മാത്രമേ ഇടുക്കി അണക്കെട്ട് തുറക്കുകയുള്ളുവെന്ന് മന്ത്രി എംഎം മണി പത്ര സമ്മേളനത്തില്‍ പറഞ്ഞു.

‍ഡാമിന്‍റെ വൃഷ്‌ടി പ്രദേശത്ത് ഇപ്പോള്‍ മഴയില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് പാടേ കുറഞ്ഞിട്ടുണ്ടെന്നും മണി പറഞ്ഞു. ഇതുവരെ ജനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും വളരെ നല്ല സഹകരണമാണ് ലഭിച്ചതെന്നും ഈ ഭീഷണി അവസാനിക്കുന്നത് വരെ ഈ സഹകരണം തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി കളക്‌ട്രേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അതേസമയം, പതിനൊന്ന് മണിക്ക് എടുത്ത റിഡീംഗില്‍ അണക്കെട്ടിലെ ജലനിരപ്പ് 2396.12 അടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മണിക്കൂറുകളായിട്ട് 2396.12 അടിയില്‍ ഒരു മാറ്റവും ഉണ്ടായിട്ടുമില്ല. ഇന്ന് രാവിലെ ആറു മണിക്ക് ശേഷം 0.2 അടിയുടെ ഉയര്‍ച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ. ജലനിരപ്പ് 2398 എത്തിയാല്‍ മാത്രമേ ട്രയല്‍ റണ്‍ നടത്തുകയുള്ളൂ.