29 March 2024, Friday

ഇടുക്കി ഡാം: 2396 അടിയിലേക്ക്

Janayugom Webdesk
തിരുവനന്തപുരം
October 17, 2021 1:31 pm

ഇടുക്കി ഡാമില്‍ ജലനിരപ്പ് 2395.65 അടിയായി ഉയര്‍ന്നു. ഡാമിന്റെ പരമാവധി സംഭരണ ശേഷിയായ 2403 അടിയിലേക്ക് എത്താന്‍ ജലനിരപ്പ് 8 അടി കൂടി ഉയര്‍ന്നാല്‍ മതി. നിലവില്‍ ഡാമില്‍ ബ്ലൂ അലര്‍ട്ടാണ്. മഴക്ക് ശമനം ഉണ്ടായാലും ശക്തമായ നീരൊഴുക്ക് ഉള്ളതിനാല്‍ ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ടായ 2396.86 അടിയിലേക്ക് എത്തുമെന്നാണ് കെ എസ് ഇ ബി കണക്ക് കൂട്ടുന്നത്. ഡാമിന്റ വൃഷ്ടി പ്രദേശത്ത് ഞായറാഴ്ച (17ന്) രാവിലെ വരെ അതി തീവ്ര മഴയാണ് രേഖപ്പെടുത്തിയത്. 168 മില്ലി മീറ്റര്‍ മഴയാണ് വൃഷ്ടി പ്രദേശത്ത് രേഖപ്പെടുത്തിയത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്ന് 131 അടി പിന്നിട്ടു.

 

Eng­lish Sum­ma­ry: Iduk­ki Dam reach­ing 2396 feet

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.