ഇടുക്കി ജില്ലാ കോവിഡ് മുക്തമായി

Web Desk

തൊടുപുഴ

Posted on May 09, 2020, 6:12 pm

ജില്ലയിൽ കോവിഡ് ബാധിച്ച് ചികൽസയിലുണ്ടായിരുന്ന അവസാനത്തെയാളും ആശുപത്രി വിട്ടതോടെ ജില്ല വീണ്ടും കോവിഡ് മുക്തമായി.അതേ സമയം ഇന്ന് ആശുപത്രി നിരീക്ഷണത്തിൽ 10 പേരെയും വീടുകളിൽ 301 പേരെയും നിരീക്ഷണത്തിലാക്കി.ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും ഉയർന്നു. ജില്ലയിൽ 1331 പേരാണ് ആകെ കോവിഡ് നിരീക്ഷണത്തിലുള്ളത്.വീടുകളിൽ 1321 പേരും ആശുപത്രികളിൽ 10 പേരുമാണുള്ളത്. ഇന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 97 പേരെ ഒഴിവാക്കി. ഇന്ന് വന്ന 149 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. ഇന്ന് പരിശോധനക്ക് അയച്ച 44 സാമ്പിളുകളുടേത് ഉൾപ്പെടെ 174 സാമ്പിളുകളുടെ ഫലമാണ് ഇനിയും ലഭിക്കാനുള്ളത്. ഇന്ന് പ്രത്യേക ഹോം ക്വാറൻ്റയ്ൻ സംഘങ്ങൾ 316 വീടുകളിൽ സന്ദർശനം നടത്തി. മെഡിക്കൽ സംഘം ഇന്ന് 13 2 അതിഥി തൊഴിലാളികളെയും പരിശോധനയ്ക്ക് വിധേയരാക്കി.

ENGLISH SUMMARY: iduk­ki dis­trict report­ed no coro­na case

YOU MAY ALSO LIKE THIS VIDEO