Web Desk

ഇടുക്കി

July 28, 2021, 12:21 pm

കുളമാവ് അണകെട്ടില്‍ കാണാതായവരിൽ രണ്ടാമത്തെയാളുടെ മൃതദ്ദേഹവും കണ്ടെത്തി

Janayugom Online

കുളമാവ് അണകെട്ടില്‍ മീന്‍ പിടിക്കുവാന്‍ പോയി കാണാതായ സഹോദരങ്ങളില്‍ രണ്ടാമത്തെയാളുടെയും മൃതദ്ദേഹം കണ്ടെത്തി. ബിനു കെകെയുടെ മൃതദ്ദേഹമാണ് ഇന്ന് 9.30 യോട് കൂടി വേങ്ങാനം തലയ്ക്കൽ ഭാഗത്ത്‌ നിന്ന് കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി മൃതദ്ദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും.

മത്സ്യബന്ധനത്തിനായി കുളമാവ് ഡാമിൽ പോയ മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് ബിജു കെ കെ(38), സഹോദരന്‍ ബിനു കെ കെ (36) എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ മുതൽ കാണാതായത്. ബിജുവിന്റെ മൃതദ്ദേഹം തിങ്കളാഴ്ച ഡാമിൽ നിന്ന് കിട്ടിയിരുന്നു.

You may also like this video: