Janayugom Online
girl died in Gaja

തമിഴ്‌നാട്ടിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ ഇടുക്കിയും 

Web Desk
Posted on November 30, 2018, 7:36 pm

തൊടുപുഴ: കേരളം മഹാപ്രളയത്തെ അഭിമുഖീകരിച്ചപ്പോള്‍ ദുരിതബാധിതരായ കേരള
സമൂഹത്തിന്  അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ച കൈത്താങ്ങിന്റെ
പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലാഭരണകൂടം തമിഴ്‌നാട്ടിലെ ദുരിതബാധിതരായ
സഹോദരങ്ങളെ സഹായിക്കാന്‍ വേണ്ടി മുന്നിട്ടിറങ്ങുന്നു.

ജില്ലയിലെ സുമനസ്സുകളായ മുഴുവന്‍ വ്യക്തികളും തങ്ങളാല്‍ കഴിയുന്ന  സഹായം കളക്ഷന്‍ സെന്ററുകളില്‍ ഡിസംബര്‍ ഒന്നിന് മുമ്പ് എത്തിച്ച് ഈ സത്പ്രവൃത്തിയില്‍ പങ്കുചേരണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. വില്ലേജ്  ഓഫീസ്, കട്ടപ്പന( ഫോണ്‍ 04864 273300, 8547613221), താലൂക്ക് ഓഫീസ് ,  തൊടുപുഴ (ഫോണ്‍ 04862 222503, 9447029503), കലക്ടറേറ്റ്, ഇുക്കി (ഫോണ്‍ 04862 233111, 04862 233130, 9383463036) എന്നിവയാണ് കളക്ഷന്‍  സെന്ററുകള്‍. അരി, പരിപ്പ്, ബിസ്‌ക്കറ്റ്, ബ്രഡ്, പാല്‍, ബേബി ഫുഡ്,  കുപ്പിവെള്ളം തുടങ്ങിയ ഭക്ഷ്യവസ്തുക്കളും ടോര്‍ച്ച്, ബാറ്ററി, ചെരുപ്പ്,
വാട്ടര്‍ബോട്ടില്‍, കൊതുകുനിവാരിണി, മെഴുകുതിരി, തീപ്പെട്ടി, ടോയ്‌ലറ്റ്  സോപ്പ്, ടൂത്ത്‌പേസ്റ്റ്, ഫിനോയില്‍, ടര്‍പ്പോളിന്‍, ഫോണ്‍ചാര്‍ജ്ജര്‍,  ബക്കറ്റ്, മക്ഷ് തുടങ്ങിയവയും ബെഡ്ഷീറ്റ്, ബ്ലാങ്കറ്റ്, ടവ്വല്‍, സാരി,  ലുങ്കി, നൈറ്റി, അണ്ടര്‍ഗാര്‍മെന്റ്‌സ്, സാനിറ്ററി നാപ്കിന്‍, ഡയപ്പര്‍
തുടങ്ങിയവയും കളക്ഷന്‍ സെന്ററില്‍ നല്‍കാം.