രാജമലയിലെ പെട്ടിമുടിയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുളള തെരച്ചില്‍ അഞ്ചാം ദിവസവും തുടരും. ഇന്നലെ ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി. ഇനി 21 പേരെയാണ് കണ്ടെത്താനുളളത്.
ഉരുള്‍പൊട്ടലില്‍ വീടുകള്‍ പലതും പുഴയിലേയ്ക്ക് ഒലിച്ചു പോയതിനാല്‍, പുഴ കേന്ദ്രീകരിച്ചുളള തെരച്ചില്‍ ഇന്നും തുടരും. പുഴയില്‍ നിന്ന് മാത്രം ഇതുവരെ 12 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കോവിഡ് ഭീതി ഉളളതിനാല്‍ കര്‍ശന ജാഗ്രത പാലിച്ചാണ്.
നിലവിലെ തെരച്ചലിന് തടസ്സമായി നില്‍ക്കുന്നത് വലിയ പാറക്കൂട്ടങ്ങളാണ്. പുഴയിൽ ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലാണ് പുരോഗമിക്കുന്നത്രാജമലയിലെ ഉരുള്‍പൊട്ടലില്‍ 83 പേരെയാണ് കാണാതായത്. ഇതില്‍ 12 പേരെ നേരത്തെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. സമീപത്തെ പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചും, മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് പൊലീസ് ഡോഗ് സ്വകാഡിനെ ഉപയോഗിച്ചുമാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.
ENGLISH SUMMARY: RAJAMALA LANDSLIDE SEARCH WILL BE CONTINUED TODAY
YOU MAY ALSO LIKE THIS VIDEO