Saturday
23 Feb 2019

ഇടുക്കിയിൽ റെഡ് അലർട് 

By: Web Desk | Thursday 9 August 2018 5:49 PM IST


idukki janayugom

ജോമോൻ  വി സേവ്യർ 

ഇടുക്കിയിൽ റെഡ് അലർട്. ഇന്ന് തുറന്ന ഷട്ടർ നാളെ രാവിലെ 6 മണി വരെ തുറന്നിരിക്കും. ജലനിരപ്പ് 2399.56 അടിയിലായി. 2440 അടിയിലേക്ക് ജലം എത്തുകയാണ്. 2403 അടിയാണ് സംഭരണ ശേഷി.

കൊച്ചി വിമാനത്താവളം ഇന്ന് ഉച്ചക്ക് ശേഷം രണ്ടു മണിക്കൂർ എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകളും നിർത്തി വച്ചു. പറന്നിറങ്ങേണ്ട വിമാനങ്ങൾ മറ്റു താവളങ്ങളിലേക്ക് തിരിച്ചു വിട്ടു.

ചെറുതോണി ഡാമിൽ നിന്നും വെള്ളം എത്തിയാൽ പെരിയാർ കരകവിയുകയും വിമാനത്താവളം വെള്ളത്തിലാകുകയും ചെയ്യുമെന്ന് ഭയപ്പെടുന്നു. 2013 ൽ വെള്ളം കയറിയിരുന്നു.