October 1, 2022 Saturday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

ഇടുക്കി ജില്ലയിലെ സ്‌പോര്‍ട്ട്‌സ് ഹോസ്റ്റലില്‍ ഉള്ളവര്‍ സ്വദേശത്തെ സെന്ററുകളില്‍ പരീക്ഷ എഴുതി

സുനില്‍ കെ.കുമാരന്‍
നെടുങ്കണ്ടം
May 26, 2020 5:56 pm

ജില്ലയിലെ ആറ് സ്‌പോര്‍ട്ട് ഹോസ്റ്റലില്‍ നിന്നായി 12 വിദ്യാര്‍ത്ഥികള്‍ ഇന്നലെ നടന്ന എസ്എസ്എല്‍സി പുനര്‍പരീക്ഷ എഴുതി. മൂന്നാര്‍, നെടുങ്കണ്ടം, ഇടുക്കി, എന്‍ആര്‍സിറ്റി (രാജാക്കാട്) കാല്‍വരിമൗണ്ട്, കുട്ടിക്കാനം എന്നിവയാണ് സംസ്ഥാന സ്‌പോര്‍ട്ട്‌സ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്ട് ഹോസ്റ്റലുകള്‍. ഇതില്‍ മൂന്നാര്‍, നെടുങ്കണ്ടം, എന്‍ആര്‍സിറ്റി എന്നിവിടങ്ങളില്‍ മാത്രമാണ് ഈ വര്‍ഷം പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്ളത്.

ജില്ലയിലെ ഹോസ്റ്റലുകളില്‍ നിന്ന് പഠിക്കുന്ന 15 വിദ്യാര്‍ത്ഥികളില്‍ 10 പേരും മറ്റ് ജില്ലകളിലാണ് കോവിഡ് 19 നെ തുടര്‍ന്ന് പരീക്ഷ എഴുതുന്നത്. ജൂഡോ, അത്‌ലറ്റിക്‌സ്, ബോളിബോള്‍, ആര്‍ച്ചറി എന്നി വിഭാഗത്തില്‍ പരിശീലനം നേടുന്നവരാണ് ഇവര്‍. മൂന്നാറില്‍ മൂന്നും, നെടുങ്കണ്ടം, എന്‍ആര്‍സിറ്റി എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ഈ പ്രാവശ്യം ജില്ലയില്‍ തന്നെ പരീക്ഷ എഴുതിയത്. മൂന്നാറില്‍ പഠിക്കുന്ന രണ്ട് പേര്‍ തൊടുപുഴ സ്വദേശികളാണ്. ഇവര്‍ക്ക് തൊടുപുഴയില്‍ സെന്റര്‍ അനുവദിക്കണമെന്ന് കാണിച്ച് അപേക്ഷ നല്‍കിയെങ്കിലും അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പഠിച്ച സ്‌കൂളില്‍ തന്നെ പരീക്ഷ എഴുതുമെന്ന് ജില്ലാ സ്‌പോര്‍ട്ട്‌സ് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞു.\

Eng­lish sum­ma­ry: stu­dents in sports hos­tels wrote exams

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.