ഇടുക്കി പീരുമേടിൽ വനത്തിനുള്ളിൽ വച്ച് ആദിവാസി സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. യുവതിയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. പീരുമേട് തോട്ടാപ്പുരഭാഗത്ത് താമസിക്കുന്ന സീത(50) ആണ് ഇന്നലെ മരിച്ചത്. കാട്ടാന ആക്രമണത്തെ തുടർന്നല്ല സീതയുടെ മരണമെന്നും കൊലപാതകമാണെന്നും പൊലീസ് കണ്ടെത്തി. ഭർത്താവ് ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പോസ്റ്റ്മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. സീതയുടെ ശരീരത്തിൽ വന്യമൃഗ ആക്രമണം നടന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നില്ല. മുഖത്തും കഴുത്തിലും മൽപ്പിടുത്തം നടന്ന തരത്തിലുള്ള പാടുകളുണ്ടായിരുന്നില്ല. സീതയെ വനത്തിനുള്ളിൽ വച്ച് കാട്ടാന ആക്രമിച്ചുവെന്നാണ് ബിനു പറഞ്ഞത്.
കാട്ടാന സീതയെ തുമ്പിക്കൈ കൊണ്ട് അടിച്ചെന്നായിരുന്നു ബിനുവിന്റെ മൊഴി. ഇയാൾ തന്നെയാണ് ഫോണിൽ നാട്ടുകാരെ വിളിച്ച് വിവരമറിയിച്ചത്. എന്നാൽ പോസ്റ്റ്മോർട്ടം പരിശോധനയിൽ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. സീതയുടെ ശരീരത്തിൽ ഗുരുതര പരിക്കുകളുണ്ട്. സീതയുടെ ശരീരത്തിൽ ഗുരുതര പരിക്കുകളുണ്ട്. തലയിൽ മാരകമായ മൂന്ന് പരിക്കുകളുണ്ടായിരുന്നു. ഇവ കൈകൊണ്ട് ശക്തിയായി പിടിച്ച് മരം പോലെയുള്ള വസ്തുവിൽ ഇടിപ്പിച്ചതിന്റെയാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹത്തിൽ കാട്ടാന ആക്രമിച്ചതിന്റെ ലക്ഷണങ്ങളൊന്നും കാണാഞ്ഞതിനെത്തുടർന്ന് സംശയം തോന്നിയ കോട്ടയം ഡിഎഫ്ഒയാണ് പൊലീസിനെ വിവരമറിയിച്ചത്. തനിക്കും പരിക്ക് പറ്റിയെന്ന് ബിനു പറഞ്ഞതോടെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കാര്യമായ പരിക്കുകളില്ലെന്ന് കണ്ടെത്തിയതിനെതുടർന്ന് ഡിസ്ചാർജ് ചെയ്തു.
ഇന്നലെയാണ് ഭർത്താവിനും മക്കൾക്കും ഒപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുകൊലപ്പെടുത്തിെയെന്ന വാർത്ത പുറത്തുവന്നത്. ഭർത്താവിനും, മക്കളായ ഷാജിമോൻ അജിമോൻ എന്നിവർക്കൊപ്പം വെള്ളിയാഴ്ച രാവിലെയാണ് വനവിഭവങ്ങൾ ശേഖരിക്കാൻ സീത വനത്തിലേക്ക് പോയത്. ഉൾഭാഗത്തേക്ക് നടന്നു പോകവെ അപ്രതീക്ഷിതമായി ഇവർ ആനയുടെ മുന്നിൽപ്പെടുകയായിരുന്നുവെന്നാണ് ബിനും പറഞ്ഞത്. ഇടുക്കി പീരുമേട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.