ഇടുക്കി ആര്‍ക്ക്; യുഡിഎഫില്‍ പിടിവലി മുറുകുന്നു

Web Desk
Posted on January 29, 2019, 2:54 pm

രാജാക്കാട്: വരാന്‍പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇടുക്കിയില്‍ സീറ്റുറപ്പിക്കുന്നതിനുള്ള കടുത്ത പരിശ്രമത്തിലാണ് യുഡിഎഫിലെ മുന്നണികളും കോണ്‍ഗ്രസ്സിന്റെ യൂത്ത് നേതാക്കളും.

ഇക്കലാമത്രയും ലോക്സഭാ സീറ്റിനെ ലക്ഷ്യം വച്ച് ഇടുക്കിയില്‍ മത്സര ബുദ്ധിയോടെയുള്ള പ്രവര്‍ത്തനാമായിരുന്നു യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ.
ഡീന്‍ കുര്യാക്കോസും, പ്രഫഷണല്‍ കോണ്‍ഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.
മാത്യൂ കുഴല്‍നാടനും തമ്മില്‍

ഇതില്‍ കഴിഞ്ഞ തവണ മത്സരച്ച് പരാജയപ്പെട്ട ഡീന്‍കുര്യാക്കോസ് തന്നെ വീണ്ടും സ്ഥാനാര്‍ഥിയാകണമെന്ന നിലപാടിയില്‍ ഒരുവിഭാഗം രംഗത്തെത്തിയപ്പോള്‍ മൂന്നാര്‍ മേഖലയിലുള്ള മറ്റൊരു വിഭാഗം മാത്യൂകുഴല്‍നാടനൊപ്പം നിലയുറപ്പിച്ചു. ഇത്തവണ ഇടുക്കി തിരിച്ച് പിടിക്കണമെന്ന നിലപാടില്‍നില്‍ക്കുന്ന കോണ്‍ഗ്രസ്സിനെ ഇത് വലിയ പ്രതിസന്ധിയിലാക്കുകയും ചെയ്തു.