Web Desk

ഇടുക്കി

June 14, 2020, 12:27 pm

കല്ലെറിഞ്ഞു വീഴ്ത്തി നെഞ്ചിൽ പാറക്കല്ല് എടുത്ത് ഇട്ടു: മുണ്ടക്കയം കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്, യുവാവ് അറസ്റ്റിൽ

Janayugom Online

ഇടുക്കി മുണ്ടക്കയത്ത് അയൽവാസിയെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മുണ്ടക്കയം ചെളിക്കുഴി കോട്ടപ്പറമ്പില്‍ ജേക്കബ് ജോർജിനെ(സാബു) കൊലപെടുത്തിയ കേസിലാണ് അയൽവാസിയായ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തതത്. ബൈക്ക് വെച്ചത് സംബന്ധിച്ചു നടന്ന തർക്കത്തെ തുടർന്നാണ് കൊലപാതകം എന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച്ച വൈകിട്ട് ആറുമണിയോടെ ചെളിക്കുഴി ലക്ഷം വീട് കോളനിക്ക് സമീപമായിരുന്നു സംഭവം നടന്നത്.

ചുമട്ടുതൊഴിലാളിയായ ജേക്കബ് വീട്ടിലേക്ക് വരുമ്പോൾ ബിജു വഴിയരികിൽ നിന്ന് അസഭ്യം പറഞ്ഞതിന് ശേഷം കല്ലെറിഞ്ഞു വീഴ്ത്തുകയായിരുന്നു. തലയുടെ പിൻഭാഗത്ത് ഏറുകൊണ്ട് നിലത്തുവീണ ജേക്കബിന്റെ നെഞ്ചിൽ പാറക്കല്ല് എടുത്ത് ഇട്ടു. ഇതിനു ശേഷം ബിജു ഓടി രക്ഷപെട്ടു. പ്രതി ലഹരിക്ക് അടിമയാണെന്നും ഇതിനു മുൻപും നിരവധി തവണ നാട്ടുകാർക്ക് നേരെ ആക്രമണം നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.ഇവർ തമ്മിൽ ഏതെങ്കിലും തരത്തിലുള്ള തർക്കം നിലനിന്നിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്.

Eng­lish sum­ma­ry: Mundakayam mur­der case arrest

You may also like this video: