19 April 2024, Friday

Related news

September 20, 2023
August 12, 2023
August 6, 2023
August 2, 2023
June 26, 2023
June 12, 2023
June 10, 2023
June 6, 2023
June 3, 2023
June 2, 2023

ബ്രിജ്ഭൂഷണ്‍ സിങിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ രാജ്യത്തിനുവേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ഗുസ്തിതാരങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 30, 2023 5:21 pm

തങ്ങള്‍ക്ക് അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കില്‍ രാജ്യത്തിനു വേണ്ടി നേടിയ മെഡലുകള്‍ ഗംഗനദിയില്‍ എറിയുമെന്നു ഗുസ്തിതാരങ്ങള്‍ കടുപ്പിച്ചു പറഞ്ഞിരിക്കുന്നു.തങ്ങളുടെ ആത്മാഭിമാനം പണയം വെച്ചു ജീവിക്കാനാവില്ല.ഈ മെഡലുകള്‍ തങ്ങളുടെ ജീവനും ആത്മാവുമാണ്.

വലിയ കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകള്‍ ഗംഗ നദിപോലെ പരിശുദ്ധമാണ്, എന്നാല്‍ മെ‍ഡലുകള്‍ക്ക് വിലയില്ലാതായെന്ന് താരങ്ങള്‍ പറഞ്ഞു.ഇന്ത്യാഗേറ്റില്‍ മരണം വരെ നിരാഹാര സമരം ആരംഭിക്കുമെന്നും ഗുസ്തിതാരങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്നസംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവേദി ഡൽഹി പൊലീസ് പൂര്‍ണ്ണമായും പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പിന്മാറില്ലെന്നും, സമരം ശക്തമാക്കുമെന്നുമാണ് താരങ്ങള്‍ അറിയിച്ചിട്ടുള്ളത്. തങ്ങളെ പെണ്‍മക്കള്‍ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിസംബോധന ചെയ്യുന്നത്. 

എന്നാല്‍ ഒരിക്കല്‍ പോലും അദ്ദേഹം തങ്ങളോട് കരുതല്‍ കാണിച്ചില്ലെന്ന് താരങ്ങള്‍ ആരോപിച്ചു. സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളെന്ന പോലെയാണ് പൊലീസ് പെരുമാറിയത്. ലൈം​ഗിക ആരോപണ വിധേയനായ ബ്രിജ് ഭൂഷൺ സിങിനെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും താരങ്ങള്‍ അറിയിച്ചു.

Eng­lish Summary:
If Bri­jb­hushan Singh is not arrest­ed, wrestlers will throw medals won for the coun­try in the Ganges

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.