Web Desk

സൗദി

October 25, 2020, 2:28 pm

കോവിഡ് രണ്ടാം തരംഗം; സൗദിയില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തുമെന്ന പ്രചാരണം തള്ളി ആരോഗ്യമന്ത്രാലയം

Janayugom Online

സൗദി അറേബ്യയില്‍ ചിലയിടങ്ങളില്‍ വീണ്ടും കോവിഡ് വ്യാപനം ഉണ്ടാകുമെന്നും തുടര്‍ന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന തരത്തിലുള്ള പ്രചാരണം തള്ളി ആരോഗ്യമന്ത്രാലയം. നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുകയാണെങ്കില്‍ വേണ്ട ആരോഗ്യമുന്‍കരുതല്‍ നടപടികളില്‍ മാറ്റം വരുത്തിയേക്കും. 

രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യമന്ത്രലയം ഡെപ്യൂട്ടി സെക്രട്ടറി ഡോക്ടര്‍ അബ്‌ദുള്ള അസീരി വ്യക്തമാക്കി. കോവിഡിന്റെ രണ്ടാം തരംഗം മറ്റ് ലോകരാഷ്ട്രങ്ങളില്‍ പടര്‍ന്ന് പിടിക്കുന്ന ഘട്ടത്തിലാണ് മറ്റെല്ലാ രാജ്യങ്ങളെ പോലെ സൗദിയിലും രോഗം തിരിച്ചെത്തും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. നിലവില്‍ എല്ലാ കോവിഡ് പ്രോട്ടോകോളുകളും സുരക്ഷ മുന്‍നിര്‍ത്തി പാലിക്കേണ്ടതാണെന്ന് അസീരി പറഞ്ഞു. ഏതു ഘട്ടത്തെയും നേരിടാന്‍ രാജ്യം തയ്യാറാകണമെന്ന് അദ്ദേഹം വ്യക്തമാക്കി. 

ENGLISH SUMMARY: if covid sec­ond phase arrives ‚cur­few will not impose in Sau­di Arabia
You may also like this video