കോവിഡുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ഒരു വര്‍ഷം തടവും പിഴയും ശിക്ഷ. കേന്ദ്ര സര്‍ക്കാരാണ് ഇത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
കോവിഡ്-19 സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയോ സമൂഹ മാധ്യമങ്ങളിലൂടെയോ പ്രചരിപ്പിക്കുന്നവര്‍ക്കാണ് ഡിസാസ്റ്റര്‍ മാനേജമെന്റ് നിയമം 2005 സെക്ഷന്‍ 54 പ്രകാരം തടവും പിഴയും ശിക്ഷ ലഭിക്കുക. കോവിഡ് സംബന്ധിച്ച വാര്‍ത്തകള്‍ സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കും പ്രചരിപ്പിക്കാന്‍ അവകാശമില്ല. ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തു വിടുന്നവര്ക്കോ പ്രചരിപ്പിക്കുന്നവര്‍ക്കോ ആണ് ശിക്ഷ ലഭിക്കുക. കുടിയേറ്റ തൊഴിലാളികള്‍ക്കായി വാഹന സൗകര്യം, ട്രെയിൻ സൗകര്യം തുടങ്ങിയവ ഏര്‍പ്പെടുത്തിയെന്ന വ്യാജ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ നിരോധനങ്ങള്‍ നിലനില്ക്കുമ്പോള് തൊഴിലാളികള്‍ പല സംസ്ഥാനങ്ങളിലും പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും സമ്മേളിച്ചിരുന്നു.
കോവിഡുമായി ബന്ധപ്പെട്ടു വ്യാജ വാര്‍ത്തകളില്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി തന്നെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ്ബാധ മൂലമല്ല മറിച്ച് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പരിഭ്രാന്തിയാണ് ജനങ്ങള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളിയെന്നായിരുന്നു ഇത് സംബന്ധിച്ച് സുപ്രീം കോടതിയുടെ നിരീക്ഷണം. ഈ പശ്ചാത്തലത്തിലാണ് ശക്തമായ ഇടപെടലുമായി കേന്ദ്രം രംഗത്ത് എത്തിയത്.
കോവിഡ് സംബന്ധിച്ച് സത്യാവസ്ഥകള്‍ അറിയുന്നതിനായി കേന്ദ്രം വെബ് പോര്‍ട്ടലും ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.