June 6, 2023 Tuesday

Related news

May 18, 2023
May 4, 2023
April 30, 2023
February 21, 2023
January 17, 2023
January 17, 2023
January 8, 2023
December 31, 2022
December 20, 2022
December 11, 2022

നിർദ്ദേശം ലഭിച്ചാൽ അധിനിവേശ കശ്മീരിനെ ആക്രമിക്കും: കരസേനാ മേധാവി

Janayugom Webdesk
January 3, 2020 9:09 pm

ന്യൂഡൽഹി: നിർദ്ദേശം ലഭിച്ചാൽ പാക് അധിനിവേശ കശ്മീരിനെ ആക്രമിക്കാൻ തയാറാണെന്ന് പുതിയ കരസേനാ മേധാവി എം എം നരവനെ. പാക് അധിനിവേശ കശ്മീരിനെ കുറിച്ച് സൈന്യം പലതും ആസൂത്രണം ചെയ്യുന്നുണ്ടെന്നും എന്ത് ദൗത്യത്തിനും തയാറാണെന്നും സേനാ മേധാവി അറിയിച്ചു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. കശ്മീർ ഉൾപ്പെടെയുള്ള അതിർത്തികളിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും വേണമെങ്കിൽ നിർദ്ദേശം ലഭിക്കുകയാണെങ്കിൽ ഏത് ദൗത്യവും വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുമെന്നും ഇതിനായി ഒന്നിലധികം പദ്ധതികൾ കൈയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെയാണ് നിലവിലെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിൽ നിന്നും നരവനെ കരസേനാ മേധാവിയായി അധികാരം ഏറ്റെടുത്തത്.

പാകിസ്ഥാനെതിരെയും പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകവാദികൾക്കെതിരെയും കടുത്ത നിലപാടെടുത്ത അദ്ദേഹം പ്രതിരോധമെന്ന നിലയിൽ ഭീകരവാദത്തിന്റെ ഉറവിടങ്ങളായ പ്രദേശങ്ങൾ ആക്രമിക്കാൻ ഇന്ത്യയ്ക്ക് അധികാരമുണ്ടെന്നും പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടെ നാലു പ്രത്യാക്രമണങ്ങളാണ് പാകിസ്ഥാനെതിരെ ഇന്ത്യൻ സൈന്യം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഉറി ഭീകരാക്രമണത്തിന് പകരമായി 2016ൽ നിയന്ത്രണരേഖ മറികടന്നുകൊണ്ട് ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഉണ്ടായ പുൽവാമ ഭീകരാക്രമണത്തിനും ഇന്ത്യ വ്യോമാക്രമണത്തിലൂടെ തിരിച്ചടിച്ചിരുന്നു.

you may also like this video

Eng­lish sum­ma­ry: If invoked, they will invade occu­pied Kash­mir: Army Chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.