15 April 2024, Monday

Related news

April 11, 2024
February 25, 2024
February 20, 2024
February 11, 2024
February 4, 2024
January 31, 2024
January 30, 2024
January 17, 2024
January 8, 2024
November 30, 2023

മുസ്ലിം പെണ്‍കുട്ടികള്‍ ഹിന്ദുക്കളെ വിവാഹംകഴിച്ചാല്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്ന ഫാക്ടറി ആകേണ്ടിവരില്ല; സുദര്‍ശന്‍ ടിവി ചാനല്‍ എഡിറ്റര്‍— ഇന്‍ ചീഫ്

ഹിന്ദുവിനെ വിവാഹം ചെയ്താല്‍ ആരുടേയും രണ്ടാം ഭാര്യ ആകേണ്ടി വരില്ല
Janayugom Webdesk
ന്യൂഡല്‍ഹി
September 8, 2022 12:02 pm

മുസ്ലിം പെണ്‍കുട്ടികള്‍ ഹിന്ദു ആണ്‍കുട്ടികളെ വിവാഹംകഴിച്ചാല്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്ന ഫാക്ടറി ആകേണ്ടിവരില്ലെന്ന് സുദര്‍ശന്‍ ടിവി ചാനല്‍ എഡിറ്റര്‍— ഇന്‍ ചീഫ്. തീവ്രഹിന്ദുത്വവാദി നേതാവായ സുരേഷ് ചാവങ്കെയുടെ വാക്കുകളാണ് വിവാദമാകുന്നത്. ഹിന്ദു പെണ്‍കുട്ടികളോടുള്ള ആഹ്വാനം എന്നു പറഞ്ഞാണ് സുരേഷ് ചവാങ്കെയുടെ പരാമര്‍ശം. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇങ്ങനെ വിവാഹം ചെയ്ത് മതം മാറുന്നതിലൂടെ നേട്ടം മാത്രമേ ഉണ്ടാകൂ എന്നും സുരേഷ് പ്രസ്താവിച്ചു. ഇങ്ങനെ വിവാഹം നടന്നാല്‍ ഹിന്ദുവിഭാഗത്തിനും വലിയ നേട്ടമുണ്ടാകുമെന്നും പറയുന്ന പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഹിന്ദു യുവാക്കളെ വിവാഹം ചെയ്താല്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് കുട്ടികളെ ഉത്പാദിപ്പിക്കുന്ന ഫാക്ടറി ആകേണ്ടി വരില്ല, നിരവധി മുസ്ലിം പെണ്‍കുട്ടികള്‍ ഹിന്ദു യുവാക്കളുമായി പ്രണയത്തിലാണെന്നും സുരേഷ് ചാവങ്കെ പറഞ്ഞു. നിങ്ങള്‍ ഹിന്ദുവിനെ വിവാഹം ചെയ്താല്‍ ആരുടേയും രണ്ടാം ഭാര്യ ആകേണ്ടി വരില്ലെന്നും വിവാഹമോചനം നേരിടേണ്ടി വരില്ലെന്നും ക്യാമറക്ക് മുന്നില്‍ സത്യം ചെയ്യുന്നുവെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഹിന്ദു രാഷ്ട്രമായി ഇന്ത്യ നിലനില്‍ക്കാനായി വേണ്ടി വന്നാല്‍ കൊല ചെയ്യണമെന്ന് സുരേഷ് ചാവങ്കെ പ്രസംഗിച്ചത് വലിയ വിവാദമായി മാറിയിരുന്നു.

Eng­lish sum­ma­ry; If Mus­lim girls mar­ry Hin­dus, they don’t have to be child-pro­duc­ing fac­to­ries; Sudar­shan TV Chan­nel Editor-in-Chief
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.