പുല്‍വാമ ഭീകരാക്രമണം: പാകിസ്ഥാനെതിരെ യുദ്ധമുണ്ടാകുമെന്ന് രാജ്‌നാഥ് സിങ്

Web Desk
Posted on February 22, 2019, 7:12 pm

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ യുദ്ധമുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. അതിര്‍ത്തി കടന്നുള്ള സൈനീക നടപടി തള്ളി കളയാനാകില്ലെന്ന് രാജ്‌നാഥ് സിങ് ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം, സജ്ജരായിരിക്കാന്‍ പാകിസ്ഥാന്‍ ആര്‍മിയ്ക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിര്‍ദ്ദേശം നല്‍കിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യാപാക്ക് ബന്ധം കൂടുതല്‍ വഷളാക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന പാകിസ്ഥാന്‍ സുരക്ഷ കൗണ്‍സില്‍ യോഗം ചേര്‍ന്ന് സൈന്യത്തോട് ഒരുങ്ങിയിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കാനും അനുമതി നല്‍കി. അതിര്‍ത്തി മേഖലയിലെ ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്കും ജാഗ്രത സന്ദേശം നല്‍കിയിട്ടുണ്ട്.

അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനത്തിന് പാക്കിസ്ഥാന്‍ പിന്തുണ നല്‍കുന്ന തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ സൈനീക നടപടി തള്ളി കളയാനാകില്ലെന്ന് ദില്ലിയില്‍ ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് വ്യക്തമാക്കി.