Web Desk

March 24, 2020, 12:54 pm

അനാവശ്യമായി പുറത്തിറങ്ങിയാൽ കസ്റ്റഡിയിൽ എടുക്കും 

Janayugom Online

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിയമം ലംഘിച്ച് കറങ്ങി നടന്നാല്‍ കര്‍ശന നടപടി സ്വീകരിക്കും. അനാവശ്യമായി പുറത്തിറങ്ങിയാൽ ആളുകളെ കസ്റ്റഡിയിൽ എടുക്കും.

സംസ്ഥാനത്ത് ലോക്ക്ഡൗണ് പ്രഖ്യാപിച്ചതിനെ തുടർന്ന് ആവശ്യ സർവീസുകൾക്ക് പാസ് നിർന്ധമാക്കി പൊലീസ്. പാസ് കൈവശമില്ലെങ്കിൽ  നടപടിയെടുക്കും. സ്വകാര്യ വാഹനങ്ങൾ  ഉപയോഗിക്കുന്നവർ സത്യവാങ്മൂലം നല്കണമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു.

തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തിൽ  നല്കുന്നതെങ്കിൽ  അത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. മാധ്യമങ്ങൾക്കും  സർക്കാർ ഉദ്യോഗസ്ഥർക്കും  അവരുടെ ഐഡന്റിറ്റി കാർഡ്  ഉപയോഗിച്ച് യാത്ര ചെയ്യാൻ  കഴിയുമെന്നും ഡിജിപി പറഞ്ഞു.

പാസുകൾ  ജില്ലാ പൊലീസ് മേധാവികൾ നല്കും. മരുന്നുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും  ഇളവ് നല്കും. ടാക്‌സിയും ഓട്ടോയും അത്യാവശ സാധനങ്ങളും മരുന്നുകളും ആശുപത്രി ഉപകരണങ്ങളും കൊണ്ടുപോകാനെ ഉപയോഗിക്കാവു. ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അടച്ചുപൂട്ടല് നടപ്പാക്കാനാണ് നിര്‌ദ്ദേശം നല്കിയിരിക്കുന്നതെന്നും ഡിജിപി അറിയിച്ചു.