ഒരു കാര്യം തീരുമാനിച്ചാല്‍ അത് എല്‍ഡിഎഫ് നടപ്പാക്കുമെന്ന് സിപിഐ(എം) സംസ്ഥാന കമ്മിറ്റി സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കോട്ടയത്ത് നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വികസിത രാജ്യങ്ങളിലെ ജീവിത നിലവാരത്തിലേക്ക് കേരളത്തിലെ ജനങ്ങളെ ഉയർത്തുകയാണ് നവകേരളം കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനുവേണ്ടിയാണ് കേരളത്തിലെ സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ കൊടുക്കാനാകുന്ന ഒരു സാഹചര്യം കേരളം സൃഷ്ടിക്കാൻ പോകുകയാണ്. ഇവരുടെയെല്ലാം കൈയിൽ പണം വന്നാൽ കേരളം മാറും. സർവ മേഖലകളെയും പുതുക്കിപ്പണിഞ്ഞ് ലോകത്തിന് മാതൃകയായി കേരളം രൂപപ്പെടണം. എല്ലാ മൗലിക പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനാകുന്ന ഒരു സംസ്ഥാനമായി നമുക്ക് മുന്നേറണം.
അത്തരത്തിൽ ഒരു പുതിയ കേരളത്തെ സൃഷ്‌ടിക്കുക എന്നതാണ് മുന്നോട്ട് വയ്‌ക്കുന്നത്. അത് ഇനിയും തുടരും. വികസനത്തെപ്പറ്റി ആലോചിക്കാൻ പറ്റാത്തവരാണ് കേരളത്തിലെ യുഡിഎഫ് എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.