October 3, 2022 Monday

Related news

September 21, 2022
February 1, 2022
November 17, 2021
July 12, 2021
July 10, 2021
June 7, 2021
June 6, 2021
May 1, 2021
April 30, 2021
April 30, 2021

നികുതി അടച്ചില്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് സ്വര്‍ണം പിടികൂടാം: മന്ത്രി തോമസ് ഐസക്

Janayugom Webdesk
തിരുവനന്തപുരം:
July 14, 2020 9:15 pm

കള്ളക്കടത്ത് സ്വർണം പിടികൂടാൻ സംസ്ഥാന നികുതി വകുപ്പ് എന്തു ചെയ്തുവെന്ന വിശദീകരണവുമായി തോമസ് ഐസക്. ഇന്ത്യയിലേയ്ക്ക് ഒരു വർഷം 250 ടൺ സ്വർണമാണ് കള്ളക്കടത്തായി കൊണ്ടുവരുന്നത്. എന്നാൽ കസ്റ്റംസ് പിടിക്കുന്നത് ആ മഞ്ഞുകട്ടയുടെ അരികു മാത്രമാണ്. എയർപോർട്ടുകൾ വഴിയുള്ള കള്ളക്കടത്ത് പിടിക്കുന്നതിൽ നികുതി വകുപ്പിന് ഒരു സ്ഥാനവുമില്ല. വിമാനത്താവളത്തിന് പുറത്ത് സ്വർണമെത്തിക്ക‍ഴിഞ്ഞാൽ ഇ വേ ബില്ല് പോലും വേണ്ട എന്നതാണ് വസ്തുത. എന്നാൽ നികുതി അടച്ചില്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് സ്വര്‍ണം പിടികൂടാമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

സ്വർണം സംബന്ധിച്ച് ജിഎസ്‌ടി നിയമത്തിൽ രണ്ട് വകുപ്പുകളാണുള്ളത്. നിയമത്തിലെ 129-ാം വകുപ്പ് പ്രകാരം നികുതിയും തുല്യതുക പിഴയും അടച്ചാൽ ഉടമസ്ഥന് സ്വർണം വിട്ടുകൊടുക്കണം. 130-ാം വകുപ്പ് സ്വർണം കണ്ടുകെട്ടുന്നതിനുള്ള അവകാശം നൽകുന്നുണ്ട്. 129-ാം വകുപ്പ് പ്രകാരമുള്ള നികുതിയും പിഴയും ഒടുക്കിയില്ലെങ്കിൽ മാത്രമേ 130-ാം വകുപ്പ് ഉപയോഗിച്ച് സ്വർണം കണ്ടുകെട്ടാൻ സാധിക്കൂ. അതേസമയം കസ്റ്റംസിനു സ്വർണം കണ്ടുകെട്ടാം. കഴിഞ്ഞ വർഷം 110 കിലോ സ്വർണം സംസ്ഥാന നികുതി വകുപ്പ് വാഹന പരിശോധനയിലൂടെ പിടിച്ചിരുന്നതായി മന്ത്രി പറഞ്ഞു. പക്ഷേ പിടിച്ചെടുത്ത സ്വർണത്തിലൂടെ ആകെ കിട്ടിയത് 2. 8 കോടി രൂപ മാത്രമാണെന്നും മന്ത്രി പറഞ്ഞു.

സ്വർണ നികുതി വരുമാനം ഉയർത്താൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്വർണ മേഖലയിൽ ഊന്നിക്കൊണ്ട് എൻഫോഴ്സ്മെന്റിന് ഒരു ജോയിന്റ് കമ്മിഷണറെ നിയോഗിച്ചു. ഒരേസമയം 64 കടകൾ പരിശോധന നടത്തി മുഴുവൻ രേഖകളും ശേഖരിച്ചു. ഇവയുടെ വിശകലനത്തിന് ആറ് സ്ക്വാഡുകൾ പ്രവർത്തിച്ചുവരുന്നു. കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകൾ പരിശോധിക്കുന്നതിന് സി-ഡാക് വലിയ കാലതാമസം വരുത്തിയ പശ്ചാത്തലത്തിൽ ഇതിനായി നികുതി വകുപ്പിൽ ഒരു ഫോറൻസിക് ലാബും സ്ഥാപിച്ചു. ഇതിന്റെയെല്ലാം ഫലമായി സ്വർണ നികുതി വരുമാനം 2018–19‑ൽ 630 കോടി രൂപയെന്നത് 2019–20‑ൽ 758 കോടി രൂപയായി വർധിച്ചിട്ടുണ്ട്. ഗുജറാത്ത് ഹൈക്കോടതിയുടെ 2019 ഡിസംബറിലെ വിധിയുടെ കൂടി അടിസ്ഥാനത്തിൽ സ്വർണം കണ്ടുകെട്ടുന്നത് നിയമപരമാണോയെന്ന് പരിശോധിക്കുന്നതിന് നിയമവകുപ്പിന്റെ ഉപദേശത്തിന് അയക്കുന്നതിന് കേരള നികുതി വകുപ്പ് തീരുമാനിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY: if the tax is not paid Gold can be seized: Min­is­ter Thomas Isaac

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.