Web Desk

തിരുവനന്തപുരം:

February 05, 2021, 9:04 pm

കെഎസ്ആർടിസി- സിഫ്റ്റ് കമ്പിനി രൂപീകരണത്തിന് യൂണിയനുകൾക്ക് എതിർപ്പ് ഉണ്ടെങ്കിൽ സർക്കാർ ഉടമസ്ഥലയിലുള്ള സൊസൈറ്റിയാക്കാമെന്ന് ധനമന്ത്രി

Janayugom Online

കെഎസ്ആർടിസിയുടെ പുനദ്ധാരണത്തിന്റെ ഭാഗമായി രൂപീകരിക്കുന്ന കെഎസ്ആർടിസി- സിഫ്റ്റ് കമ്പിനി രൂപീകരിക്കുന്നതിൽ തൊഴിലാളി യൂണികൾക്ക് എതിർപ്പുണ്ടെങ്കിൽ അത് പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിൽ ഉള്ള സൊസൈറ്റിയാക്കാമെന്ന് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു.

കെഎസ്ആർടിസിയുടെ പുനരുദ്ധാരണപ്രവർത്തനങ്ങളെ സംബന്ധിച്ച് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്, ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ, കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ എന്നിവർ അംഗീകൃത യൂണിയൻ പ്രതിനിധികളോട് നടത്തിയ ചർച്ചയിൽ അറിയിച്ചതാണ് ഇക്കാര്യം.

എല്ലാ പൊതുമേഖലകളേയും സംരക്ഷിക്കുക എന്നത് സർക്കാർ നയമാണ്. ജീവനക്കാർക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങളും നൽകണം. പിരിച്ച് വിട്ടവർക്ക് പുനപ്രവേശനം നൽകണം എന്നതും സർക്കാർ നയമാണ്. അതുകൊണ്ടാണ് പുനരുദ്ധാരണ നടപടികളുമായി മുന്നോട്ട് പോകണമെന്ന് സർക്കാർ പറയുന്നതെന്നും മന്ത്രി അറിയിച്ചു.

ENGLISH SUMMARY: If the unions are opposed to the for­ma­tion of the KSRTC-Sift Com­pa­ny Finance Min­is­ter says it can be a gov­ern­ment-owned society

YOU MAY ALSO LIKE THIS VIDEO