27 March 2025, Thursday
KSFE Galaxy Chits Banner 2

Related news

March 23, 2025
March 15, 2025
February 16, 2025
February 6, 2025
February 2, 2025
January 19, 2025
December 16, 2024
December 9, 2024
November 24, 2024
November 1, 2024

പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കില്‍ കാലാവസ്ഥ തകിടം മറിയുമെന്ന് ശാസ്ത്രജ്ഞര്‍

ബിനോയ് ജോർജ് പി
തൃശൂർ
November 3, 2021 9:35 pm

പശ്ചിമഘട്ടത്തെ സംരക്ഷിക്കാതെ കേരളത്തിലെ കാലാവസ്ഥ വ്യതിയാനത്തെ നിയന്ത്രിക്കാനാവില്ലെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിതീവ്രമഴയും അതിനോടനുബന്ധിച്ചുള്ള ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മറ്റു ദുരിതങ്ങളുമെല്ലാം പശ്ചിമഘട്ടത്തേയും തണ്ണീർതടങ്ങളെയും ആശ്രയിച്ചാണ് രൂപപ്പെടുന്നത്. ഇതിന്റെ മറ്റൊരുവശമായി സൂര്യാഘാതവും കൊടും വരൾച്ചയും കുടിവെള്ളക്ഷാമവുമെല്ലാം വരുന്നു. കേരളത്തെ സംബന്ധിച്ച് എല്ലാറ്റിന്റെയും അടിസ്ഥാനം പശ്ചിമഘട്ട മലനിരകളുടെ ശോഷണവും തകർച്ചയുമാണ്. ഇത് പരിഹരിക്കാതെ മലയാളിക്ക് കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന ദുരന്തങ്ങളിൽ നിന്നും രക്ഷപ്പെടുക അസാധ്യമായിരിക്കുമെന്ന് ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ അഭിപ്രായപ്പെട്ടു. വിഴിഞ്ഞം തുറമുഖമോ പുനർനിർമ്മാണത്തിന് ലക്ഷ്യമിടുന്ന മുല്ലപ്പെരിയാർ അണക്കെട്ടോ സാധ്യമാവണമെങ്കിൽ പശ്ചിമഘട്ടത്തെ എത്രമാത്രം തുരന്നെടുക്കണമെന്നുള്ള അറിവ് ഭയപ്പെടുത്തുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

അനിയന്ത്രിതമായ കാലാവസ്ഥ വ്യതിയാനം വരും വർഷങ്ങളിൽ ഇനിയും രൂക്ഷമാകും. 1960കൾക്ക് ശേഷം സംസ്ഥാനത്ത് കാലവർഷം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2016ൽ തുലാവർഷം ഉണ്ടായില്ല. 2010 മുതൽ ചൂട് അനിയന്ത്രിതമായി. തുടർന്ന് സൂര്യാഘാതം, ഉഷ്ണതരംഗം തുടങ്ങി മലയാളികൾക്ക് അപരിചിതമായ കാലാവസ്ഥാ പ്രതിഭാസങ്ങൾ ഉണ്ടായി. 2018 മുതലുള്ള നാലുവർഷം കനത്ത മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലുമെല്ലാം കാലവസ്ഥാ വ്യതിയാനത്തിന്റെ വ്യക്തമായ തെളിവുകളാണ്. വർഷത്തിൽ രണ്ട് പ്രളയങ്ങളെ പ്രതീക്ഷിക്കുന്ന കുട്ടനാട്ടുകാർ പോലും പ്രവചനാതീതമായ ഇപ്പോഴത്തെ വെള്ളപ്പൊക്കങ്ങളിൽ പലായന ചിന്ത പേറുന്നവരായി മാറിയിട്ടുണ്ട്.

 


ഇതുംകൂടി വായിക്കാം;അപായ മുനമ്പിൽ പശ്ചിമഘട്ടം; അടിയന്തര നടപടികളില്ലെങ്കിൽ ആപത്തെന്ന് യുനെസ്കോ


 

പശ്ചിമഘട്ടം യുനോസ്കോ പട്ടികയിൽ ഇടം പിടിക്കാനുള്ള കാരണം ജൈവവൈവിധ്യത്തിന്റെ വിപുലമായ കലവറയായതിനാലാണ്. എന്നാൽ 2050 ആകുമ്പോഴേക്കും 50 ശതമാനത്തിലേറെ ജൈവ വൈവിധ്യം ഇല്ലാതാകുമെന്നാണ് വിദഗ്ധരുടെ പക്ഷം. 1950ൽ എട്ട് ലക്ഷം ഹെക്ടർ നെൽപ്പാടങ്ങളുണ്ടായിരുന്ന സംസ്ഥാനത്ത് ഇന്ന് രണ്ട് ലക്ഷത്തിൽ താഴെയാണ് ഉള്ളത്. ഇതുപോലെ തന്നെയാണ് മറ്റു തണ്ണീർത്തടങ്ങളുടെയും ശോഷണം. തണ്ണീർത്തടങ്ങളുടെ ഈ കുറവ് വലിയ വെള്ളപ്പൊക്കങ്ങൾക്ക് കാരണമാകുന്നു. ഇടനാടും മലനാടും അതിതീവ്രമഴ ഭീഷണിയിലാണ്. പലപ്പോഴും ഇത് ഉരുൾപ്പൊട്ടലായി രൂപാന്തരപ്പെടുന്നു. ഇത് പ്രവചിക്കാൻ പോലുമാകണമെന്നില്ല. മഴപെയ്‌ത്തുകളുടെ സ്വഭാവം മാറുകയും അതിതീവ്രമഴകൾ ഉണ്ടാകുകയും കാലവ്യത്യാസമില്ലാതെ തുടരുകയും ചെയ്യുന്നു. പണ്ട് മഴക്കാലത്ത് ഇടിവെട്ടില്ലായിരുന്നു, കുറച്ച് വർഷങ്ങളായി ജൂൺ‑ജൂലൈ മാസങ്ങളിൽ പരക്കെ ഇടിവെട്ടും മിന്നലും ഉണ്ടാകുന്നു. മേഘങ്ങളുടെ അവസ്ഥാഘാതം മാറുകയും സാധാരണ കാർമുകിലിനു പകരം കൂമ്പാര മേഘങ്ങളും ഇടി മിന്നൽ മേഘങ്ങളും രൂപം കൊള്ളുകയും ചെയ്യുന്നു. ഇവ അതിതീവ്രമഴയും മേഘ വിസ്ഫോടനവും തുടങ്ങി പലവിധ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കാലവസ്ഥാ വിദഗ്ധർക്ക് ഇത്തരം മേഘങ്ങളെ മുൻകൂട്ടി പ്രവചിക്കാനാകുന്നില്ലെന്നും. ഡോ. ഗോപകുമാർ ചോലയിൽ ചൂണ്ടിക്കാട്ടുന്നു.
eng­lish summary;If the West­ern Ghats are not pro­tect­ed, sci­en­tists say the cli­mate will change
you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 27, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.