Web Desk

ന്യൂഡല്‍ഹി

June 10, 2021, 8:55 pm

വാക്സിനേഷന്‍ വേഗതയാർജ്ജിച്ചില്ലെങ്കിൽ സാമ്പത്തിക രംഗം പിന്നാക്കമാകും: ധനമന്ത്രാലയം

Janayugom Online

രാജ്യത്തെ വാക്സിനേഷന്‍ യജ്ഞം വേഗം കൈവരിച്ചില്ലെങ്കില്‍ സാമ്പത്തിക രംഗത്തിന്റെ തിരിച്ചെടുക്കലിനെ പ്രതികൂലമായി ബാധിക്കുമെന്ന് ധനമന്ത്രാലയം. പ്രതിദിനം 93 ലക്ഷം എന്ന കണക്കില്‍ വാക്സിനേഷന്‍ നടത്തിയെങ്കില്‍ മാത്രമേ 70 കോടി പേര്‍ക്ക് സെപ്റ്റംബറോടെ കുത്തിവയ്പ് നല്‍കാന്‍ സാധിക്കൂ എന്നും ധനമന്ത്രാലയം പുറത്തിറക്കിയ പ്രതിമാസ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. 

വരാനിരിക്കുന്ന കോവിഡ് തരംഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് വാക്സിനേഷന്‍ നിര്‍ണായകമാണ്. 80 ശതമാനം വരെ ജനങ്ങള്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിലൂടെ മാത്രമേ ആര്‍ജ്ജിത പ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിയൂ. രാജ്യത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള 86.5 ലക്ഷം പേരുണ്ട്. ഇവരില്‍ 70 കോടിപേരില്‍ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതിലൂടെ ആര്‍ജ്ജിത പ്രതിരോധശേഷി ലഭ്യമാകും. 

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ലോക്ഡൗണ്‍ ആഘാതം ശക്തമായിരിക്കും. രണ്ടാംതരംഗം രാജ്യത്തിന്റെ ഗ്രാമീണ മേഖലകളെയും ബാധിച്ചു. പ്രതിദിന വ്യാപനം മെയ് 13 മുതല്‍ താഴ്ച രേഖപ്പെടുത്തിത്തുടങ്ങിയതോടെ സാമ്പത്തികരംഗം രണ്ടാം തരംഗത്തിന്റെ ആഘാതത്തില്‍ നിന്നും കരകയറിത്തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
രണ്ടാംതരംഗ ആഘാതത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദന വളര്‍ച്ചാ പ്രവചനം ലോകബാങ്ക് കഴിഞ്ഞദിവസം പരിഷ്ക്കരിച്ചിരുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച 8.3 ശതമാനമായി കുറയുമെന്നാണ് ലോകബാങ്കിന്റെ പുതിയ വിലയിരുത്തല്‍. നേരത്തെ 10.1 ശതമാനമായിരുന്നു പ്രവചിച്ചിരുന്നത്.
eng­lish summary;If vac­ci­na­tion does not accel­er­ate, the econ­o­my will fall behind: Min­istry of Finance
you may also like this video;