Janayugom Online
lazy- janayugom

മടിയുണ്ടോ? നിങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണത്തിലാണ്

Web Desk
Posted on September 08, 2018, 8:15 pm

ലോകമടിയന്മാരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 117. 168 രാജ്യങ്ങളുടെ മടിയന്മാരുടെ പട്ടികയില്‍ 34 ശതമാനം പേരാണ് മടയന്മാര്‍. ലോകാരോഗ്യ സംഘടനയാണ് ഇതിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഉഗാണ്ടയാണ് ലോകത്തില്‍ ഏറ്റവും ഉൗര്‍ജ്ജസ്വലരായ ജനങ്ങള്‍ ഉള്ളത്. വെറും 5.5 ജനങ്ങള്‍ മാത്രമാണ് അവിടെ മടിയന്മാര്‍.

പട്ടികയിലെ ഏറ്റവും അവസാന സ്ഥാനക്കാരായ കുവൈറ്റിലാണ് 67 ശതമാനം മടിയന്മാര്‍ ഉള്ളത്. കുവൈറ്റ്, അമേരിക്കന്‍ സമോവ, സൗദി അറേബ്യ, ഇറാക്ക് എന്നീ രാജ്യങ്ങളിലെ പകുതിയിലധികം യുവാക്കളും മടിയന്മാരാണ്.

പട്ടികയില്‍ 55 രാജ്യങ്ങളും ജനസംഖ്യയുടെ മൂന്നില്‍ ഒരു ഭാഗം കൂടുതല്‍ ശാരീരികക്ഷമത കൈവരിക്കാത്തവരാണ്. 159 രാജ്യങ്ങളില്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് ശാരീരിക പ്രവര്‍ത്തനത്തില്‍ പിമ്പര്‍. എന്നാല്‍, നാലില്‍ ഒരാള്‍ മടിയരാണെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. ലാന്‍സെറ്റ് മെഡിക്കല്‍ ലേഖനത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.