Web Desk

ന്യൂഡല്‍ഹി

December 22, 2020, 10:08 am

ജനുവരി മുതല്‍ ഈ മാറ്റം അറിയാതെ ബാങ്കില്‍ പോയാല്‍ പണം പിന്‍വലിക്കാന്‍ കഴിയില്ല

Janayugom Online

2021 ജനുവരിമാസം മുതൽ ബാങ്കിങ് മേഖലയിൽ അടിമുടി മാറ്റം വരികയാണ് അതുകൊണ്ട് ഈ മാറ്റങ്ങൾ എന്തെല്ലാം എന്ന് ജനങ്ങൾ അതായതു ബാങ്ക് അക്കൗണ്ട് ഉള്ളവർ എല്ലാവരും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യം ആണ് അപ്പോൾ ആ മാറ്റങ്ങൾ എന്തൊക്കെ എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.

ബാങ്കിങ് മേഖലയും ആയി ബന്ധപെട്ടു റിസേർവ് ബാങ്ക് സ്ഥിരമായി മാറ്റങ്ങൾ കൊണ്ടുവരിക പതിവാണ് .ഏതാനും മാസങ്ങൾക്കു മുമ്പ് ബാങ്കിങ് തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി പോസറ്റീവ് പേയിങ് സിസ്റ്റം ചെക്കുകൾ മാറുന്നതിനായി ഏർപെടുത്തുവാൻ റിസേർവ് ബാങ്ക് തീരുമാനിച്ചിരുന്നു. ഇത് പ്രകാരം ഇനിമുതൽ അൻപതിനായിരം രൂപയിൽ കൂടുതൽ വരുന്ന ചെക് പേമെന്റുകൾക്കു അതിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ കറക്റ്റ് ആണോ ഉടമ തന്നെ ആണോ ചെക്ക് കൊടുത്ത് എന്നിങ്ങനെയുള്ള വിഷയങ്ങൾ ഉടമായി നിന്നും ഉറപ്പു വരുത്തേണ്ടതായി ഉണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ 2021 ജനുവരി മാസം മുതൽ ഈ ചെക് പേമെന്റ് സിസ്റ്റം നിലവിൽ വരും .ജനുവരിമാസം ഒന്നാം തിയതി മുതൽ ആകും പോസിറ്റീവ് പേ സിസ്റ്റം നടപ്പിലാക്കുക.

ENGLISH SUMMARY:If you go to the bank with­out know­ing this change from Jan­u­ary, you will not be able to with­draw money
You may also like this video