9 November 2025, Sunday

Related news

November 8, 2025
November 7, 2025
November 6, 2025
November 5, 2025
November 5, 2025
October 30, 2025
October 29, 2025
October 29, 2025
October 28, 2025
October 26, 2025

ദേഷ്യം നിയന്ത്രിക്കാൻ പ്രശ്നമുണ്ടെങ്കിൽ ഡോക്ടറെ കാണണം; ഗ്രെറ്റ തുൻബർഗിനെ വിമർശിച്ച് ട്രംപ്

Janayugom Webdesk
വാഷിങ്ടൺ
October 7, 2025 8:30 pm

ദേഷ്യം നിയന്ത്രിക്കാൻ പ്രശ്നമുണ്ടെങ്കിൽ ഡോക്ടറെ കാണണമെന്ന് ഗ്രെറ്റ തുൻബർഗിനെ വിമർശിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഗാസയിലേക്കുള്ള ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയിൽ പങ്കെടുത്തതിന് ഇസ്രായേൽ ഗ്രേറ്റയെ നാടുകടത്തിയിതിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. പ്രശ്നക്കാരിയെന്നാണ് ട്രംപ് ഗ്രെറ്റയെക്കുറിച്ച് വിശേഷിപ്പിച്ചത്.

ഗാസയിലേക്ക് തിരിച്ച ഫ്ലോട്ടില ഷിപ്പിലുണ്ടായിരുന്ന 171 സാമൂഹ്യ പ്രവർത്തകരെയാണ് ഇസ്രയേൽ നാടുകടത്തിയത്. ഗാസയിലെ ഇസ്രയേൽ നാവിക ഉപരോധം മറികടക്കാൻ ശ്രമിക്കുന്നതിനിടെ 40 ബോട്ടുകളെ ഇസ്രയേൽ തടയുകയും 450ഓളം പേരെ തടവിലാക്കുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത കപ്പലുകളിൽ മാനുഷിക സഹായത്തിനുള്ള ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും സഹായം നൽകാനെന്ന പേരിൽ ഏറ്റുമുട്ടൽ നടത്താനാണ് ഇവർ ശ്രമിച്ചതെന്നും ഇസ്രേയേൽ ആരോപിച്ചു.

2007ൽ ഹമാസ് പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതു മുതൽ ആയുധക്കടത്ത് തടയുന്നതിനായി ഇസ്രായേലും ഈജിപ്തും ഗാസയ്ക്കുമേൽ നിയന്ത്രണം ഏർപ്പെടുത്തിയത്. അതിനു ശേഷം ഉപരോധം മറികടക്കുന്നതിനായി ഫലസ്തീൻ ആക്ടിവിസ്റ്റുകൾ ഫ്ലോട്ടിലകൾ അയച്ചു. 2010ലെ മാവി മർമാര സംഭവത്തെ തുടർന്ന് 2011ൽ ഒരു സ്വതന്ത്ര യുഎൻ അന്വേഷണ ഏജൻസി അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് ഇസ്രായേലിനെ വിമർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.