Web Desk

ന്യൂഡല്‍ഹി

December 14, 2020, 4:25 pm

അമ്പത്തിയൊന്നാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ‘ഹൈബ്രിഡ്’ രൂപത്തിൽ

Janayugom Online

അൻപത്തിയൊന്നാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFI) ഹൈബ്രിഡ് രൂപത്തിൽ സംഘടിപ്പിക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. കൊറോണ വൈറസിനെ ആധാരമാക്കിയുള്ള അന്താരാഷ്ട്ര ചലച്ചിത്രമേള സംബന്ധിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന, ചലച്ചിത്രങ്ങൾ പ്രേക്ഷകർക്ക് ഓൺലൈനായി കാണാനാകുമെന്ന് പ്രകാശ് ജാവഡേക്കർ അറിയിച്ചു. ഉദ്ഘാടന, സമാപന പരിപാടികൾ ഗോവയിൽ ഒരു ചെറു സദസ്സിൽ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മേളയിൽ ഈ വർഷം 21 നോൺ ഫീച്ചർ ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൊറോണ വൈറസിനെ ആസ്പദമാക്കി 108 രാജ്യങ്ങളിൽനിന്നും 2800 ഹ്രസ്വ ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടു എന്നത് ജനങ്ങളുടെ മികച്ച പ്രതിഭയ്ക്ക് ഉദാഹരണമാണെന്ന് പ്രകാശ് ജാവഡേക്കർ അഭിപ്രായപ്പെട്ടു. ചലച്ചിത്രോത്സവ സംഘാടകരെ അദ്ദേഹം അഭിനന്ദിച്ചു.

കൊറോണ വൈറസ് ചലച്ചിത്രമേളയിലൂടെ, ഒരൊറ്റ സ്ഥലത്ത് ഇത്രയധികം ഹ്രസ്വചിത്രങ്ങൾ കൊണ്ടുവന്ന സംഘാടകരെ അദ്ദേഹം അഭിനന്ദിച്ചു.

Eng­lish sum­ma­ry: IFFI will be held as Hybrid format

You may also like this video;