പശ്ചിമേഷ്യയില്‍ നിന്ന് ഈ ‘അശ്വമേധം’

റമീസ് രാജയ് കാന്‍ ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തില്‍ ഇടംപിടിച്ച ‘യോമഡൈന്‍’, അബു ബക്കര്‍ ഷൗകി എന്ന യുവ സംവിധായകന്റെ ആദ്യ മുഴുനീള ചിത്രമാണ്. ‘യോമഡൈന്‍’ എന്നാല്‍ അന്ത്യന്യായവിസ്താര നാള്‍ എന്നാണര്‍ഥം. കുഷ്ഠരോഗത്തിനിരയായ ബെഷായ് തന്റെ വേര് തേടി നടത്തുന്ന യാത്രയുടെ മനോഹരമായ ദൃശ്യാനുഭവമാണ് റോഡ്മൂവി ഗണത്തില്‍ പെടുത്താവുന്ന ചിത്രം. ചെറുപ്പത്തില്‍ തന്നെ കുഷ്ഠരോഗം പിടിപെട്ട ബെഷായെ വീട്ടുകാര്‍ ദൂരെയുള്ള കുഷ്ഠരോഗ പുനരധിവാസ കോളനിയില്‍ ഉപേക്ഷിച്ചതാണ്. കാലക്രമേണ രോഗമുക്തി നേടിയെങ്കിലും അയാളുടെ രൂപം വികൃതമായി തീര്‍ന്നിരുന്നു. ആക്രി […]

അര്‍ധമൃതരുടെ കഥ പറയുന്ന ദി സൈലന്‍സ്

ജോസ് ഡേവിഡ് പ്രേതാലയത്തില്‍ നിന്നും വിപ്ലവകാരികള്‍ പുറത്തിറങ്ങി കലാപത്തിന്റെ ശേഷിപ്പുകാരുമായി കൈകോര്‍ക്കുന്ന സ്വപ്നാടനമാണ് ബിയാട്രിസ് സീനറുടെ ‘ദി സൈലന്‍സ്.’ ഐഎഫ്എഫ്‌കെ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ ചിത്രം. ലോകത്തെ പൊള്ളിപ്പുകയുന്ന അഭയാര്‍ഥി പലായനം ഒരു തീവ്രമായ സത്യമായി, സ്വപ്നമായി, വിഭ്രമാത്മക കഥയായി ചുരുള്‍ നിവരുമ്പോള്‍ ഒരു ദേശത്തിന്റെ കഥ നമ്മള്‍ അന്തംവിട്ടിരുന്നു കാണുന്നു. ആമസോണ്‍ ദേശീയ ജനതയുടെ ജീവിതം, അല്ല മരണം, അവിടത്തെ ഒരു ദ്വീപിന്റെ പശ്ചാത്തലത്തില്‍ ബ്രസീലിയന്‍ എഴുത്തുകാരിയും ചലച്ചിത്രകാരിയുമായ സീനര്‍ ഹൃദ്യമായി വിവരിക്കുന്നു. ദ്വീപിലെ […]

പ്രളയാനന്തര കേരളത്തിന്‍റെ കരുത്ത് യുവാക്കളുടെ കൂട്ടായ്മ : മുഖ്യമന്ത്രി

തിരുവനന്തപുരം ; പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ചലച്ചിത്രമേളയിലെ കൂട്ടായ്മ പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി. പ്രളയകാലത്തെപ്പോലെ ചലച്ചിത്രമേളയുടെ നടത്തിപ്പിന്‍റെ വിവിധ മേഖലകളില്‍ സജീവമായ സന്നദ്ധപ്രവര്‍ത്തനം നടത്താന്‍ യുവാക്കള്‍ തയ്യാറായി. ഹര്‍ത്താല്‍ ദിനത്തില്‍ സൗജന്യഭക്ഷണം നല്‍കാനും യുവാക്കളുടെ കൂട്ടായ്മയ്ക്ക് സാധിച്ചു. ഈ യുവതലമുറയിലാണ് പ്രളയാനന്തര കേരളത്തിന്‍റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയിലെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു മുഖ്യമന്ത്രി. മേളയുടെ സിഗ്നേച്ചര്‍ ചിത്രത്തില്‍ ആവിഷ്‌കരിച്ചതുപോലെ കോര്‍ത്തുപിടിച്ച കൈകളുമായാണ് ഈ മേള വിജയകരമാക്കാന്‍ സര്‍വ്വരും പ്രയത്‌നിച്ചത്. മേളയില്‍ പ്രദര്‍ശിപ്പിച്ച […]

രജത ചകോരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്

തിരുവനന്തപുരം: 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച സംവിധായകനുള്ള രജതചകോരത്തിന് മലയാളിയായ ലിജോ ജോസ് പെല്ലിശ്ശേരി അര്‍ഹനായി.  സുവര്‍ണചകോരം ഇറാനിയന്‍ ചിത്രമായ ദി ഡാര്‍ക്ക് റൂമിന്. റൗഹള്ള ഹെജാസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മകനെ ലൈംഗിക പീഡനത്തിനിരയാക്കിയവരെ കണ്ടെത്താന്‍ മാതാപിതാക്കള്‍ നടത്തുന്ന ശ്രമമാണ് പ്രമേയമാക്കിയിരിക്കുന്നത്.  15 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പെല്ലിശ്ശേരി ചിത്രം ഇ.മ.യൗ. പിതാവിന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രമേയമാക്കിയ ചിത്രം ഗോവന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനും നടനുമുള്ള പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. 5 ലക്ഷം രൂപയും […]

23rd International Film Festival of Kerala | IFFK2018

Dec 07- Dec 13, 2018

IFFK 2018 | Random Clicks