രാജ്യാന്തര ചലച്ചിത്രമേള 2021 ഫെബ്രുവരി 12 മുതൽ 19 വരെ

Web Desk

തിരുവനന്തപുരം

Posted on September 17, 2020, 4:05 pm

25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2021 ഫെബ്രുവരിയിലേക്ക് മാറ്റി. സാധാരണ ഡിസംബർ മാസത്തിൽ നടക്കാറുള്ള ചലച്ചിത്രമേള നിലവിലെ കോവിഡ് സാഹചര്യങ്ങളെ തുടർന്നാണ് അടുത്ത വർഷത്തേക്ക് മാറ്റിയത്.

ഫെബ്രുവരി 12 മുതൽ 19 വരെയാണ് മേള നടക്കുക. ആ സമയത്തെ കോവിഡ് സാഹചര്യം പരിഗണിച്ചായിരിക്കും നടത്തിപ്പെന്ന് സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മേളയുടെ മാർ​ഗനിർദേശങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. 2019 സെപ്റ്റംബർ ഒന്നിനും 2020 ഓഗസ്റ്റ് 31നും ഇടയിൽ പൂർത്തീകരിച്ച ചിത്രങ്ങൾക്കാണ് പങ്കെടുക്കാൻ അവസരം. എൻട്രികൾ ഒക്ടോബർ 31ന് ഉള്ളിൽ അയയ്ക്കണം. പ്രിവ്യൂ മെറ്റീരിയൽ നവംബർ 2ന് മുൻപും അയച്ചിരിക്കണം. തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടിക ഡിസംബർ 10ന് പ്രസിദ്ധീകരിക്കും. സ്ക്രീനിംഗ് മെറ്റീരിയൽ സമർപ്പിക്കേണ്ട അന്തിമ തീയ്യതി 2021 ജനുവരി 20 ആണ്.

ENGLISH SUMMARY: iffk on feb­ru­ary 12 to 19

YOU MAY ALSO LIKE THIS VIDEO

iffk on feb­ru­ary 12 to 19