16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 5, 2024
March 28, 2024
March 5, 2024
September 11, 2023
September 8, 2023
August 23, 2023
June 26, 2023
June 25, 2023
June 24, 2023
June 23, 2023

ഐജി ജി ലക്ഷ്മണയ്ക്ക് പുനര്‍നിയമനം നല്‍കി

Janayugom Webdesk
തിരുവനന്തപുരം
September 5, 2024 9:07 pm

ഐജി ജി ലക്ഷ്മണയ്ക്ക് പുനര്‍നിയമനം നല്‍കി ഉത്തരവായി. പൊലീസ് ട്രെയിനിങ് ഐജിയായാണ് അദ്ദേഹത്തിന് ചുമതല നല്‍കിയത്. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തിരിമറി കേസിൽ പ്രതിയായതിനെത്തുടര്‍ന്നാണ് ഐജി ജി ലക്ഷ്മണയ്ക്കെതിരെ നടപടിയുണ്ടായത്.

കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് 360 ദിവസത്തെ സസ്പെൻഷൻ പിൻവലിച്ച് അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തത്. അന്വേഷണം അവസാനിച്ച സാഹചര്യത്തിൽ തിരിച്ചെടുക്കാമെന്ന് സസ്പെൻഷൻ റിവ്യു കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.