September 22, 2023 Friday

ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ട് ഇഗ

Janayugom Webdesk
പാരിസ്
June 10, 2023 10:48 pm

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ പോളണ്ടിന്റെ ഇഗ സ്വിയാടെക്കിന് കിരീടം. ഫൈനലില്‍ ചെക്ക് റിപ്പബ്ലിക് താരം കരോളിന മുക്കോവോയെ തകര്‍ത്താണ് ഇഗ കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍ 6–2, 5–7, 6–4. ഇഗയുടെ നാലാം ഗ്രാൻസ്‌ലാം കിരീടമാണിത്. മൂന്നാം ഫ്രഞ്ച് ഓപ്പണും. നേരത്തേ 2020, 2022 വര്‍ഷങ്ങളില്‍ ഇഗ ഫ്രഞ്ച് ഓപ്പണില്‍ ജേതാവായിരുന്നു. 16 വർഷത്തിനിടെ പാരിസിൽ കിരീടം നിലനിർത്തുന്ന ആദ്യ വനിതയെന്ന നേട്ടം ഇഗ കരസ്ഥമാക്കി. 2007ൽ ചാമ്പ്യനായ ജസ്റ്റിൻ ഹെനിനുശേഷം ഇതുവരെ ആർക്കും ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലനിർത്താനായിട്ടില്ല. മുച്ചോവയുടെ ആദ്യ ഗ്രാൻഡ്‌സ്‌ലാം ഫൈനലാണിത്.

Eng­lish Summary:Iga at the French Open
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.