2 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 11, 2024
October 11, 2024
August 16, 2024
August 12, 2024
July 5, 2024
July 4, 2024
July 3, 2024
May 18, 2024
April 3, 2024
March 22, 2024

ഐഎച്ച്ആര്‍ഡി കോളേജ് യൂണിയൻ: മുഴുവൻ സീറ്റും നേടി എഐഎസ്എഫ്

Janayugom Webdesk
അട്ടപ്പാടി
October 11, 2024 7:15 pm

ഐഎച്ച്ആര്‍ഡി കോളേജ് യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എഐഎസ്എഫിന് മികച്ച വിജയം. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജായ ഐഎച്ച്ആര്‍ഡി കോളേജ് യൂണിയനിലെ ഏഴ് ജനറൽ സീറ്റുകളിലും വിജയിച്ച എഐഎസ്എഫ് യൂണിയന്‍ പിടിച്ചെടുക്കുകയായിരുന്നു.

മാത്രമല്ല ക്ലാസ് പ്രതിനിധികളെ തെരഞ്ഞെടുത്തപ്പോള്‍ മൂന്നു പേരും മിന്നുന്ന വിജയം നേടി യൂണിയന്‍ അംഗങ്ങള്‍ക്ക് കരുത്തു പകര്‍ന്നു. ചെയർമാനായി എഎം സ്വരാഗ്, വൈസ് ചെയർപേഴ്സണ്‍ ആയി ദീപിക എസ്, സെക്രട്ടറിയായി മഹിതാശ്രീ, ജോയിന്റ് സെക്രട്ടറിയായി കാവ്യാ സുഗുണാ, യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി മുഹമ്മദ് ഷാമിൽ കെകെ, ആർട്സ് ക്ലബ് സെക്രട്ടറിയായി ഗായത്രി, മാഗസിൻ എഡിറ്ററായി വിഗ്നേശ്വർ സി എന്നിവരാണ് ജനറല്‍ സീറ്റില്‍ വിജയിച്ചത്. 

സ്പോർട്സ് ക്ലബ് സെക്രട്ടറിയായി കിരൺ പി ആർ, ക്ലാസ് റെപ്രസെന്ററ്റീവ് പ്രതിനിധികളായി അലീന, കൗസല്യ, അഞ്ചു സുരേഷ് എന്നിവരും വിജയിക്കു കയുണ്ടായി. അട്ടപ്പാടിക്കും ജില്ലയ്ക്കും മികച്ച ചുവപ്പന്‍ വിജയം സമ്മാനിച്ചവരെ എഐഎസ്എഫ് ജില്ലാ സെക്രട്ടറിയേറ്റ് അഭിനന്ദിച്ചതായി ജില്ലാ സെക്രട്ടറി കെ ഷിനാഫ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.