കൊറോണ വൈറസ് കറൻസി നോട്ടുകളിലൂടെ പടരുന്ന സാഹചര്യത്തിൽ നോട്ടുകൾ അണുവിമുക്തമാക്കാൻ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. കറൻസി നോട്ടുകൾ മാത്രമല്ല, പുറത്ത് നിന്ന് വാങ്ങുന്ന എന്തും ഈ ഉപകരണം ഉപയോഗിച്ച് സാനിറ്റൈസ് ചെയ്യാം. ഐഐടി റോപറാണ് (പഞ്ചാബ്) ഉപകരണം രൂപപ്പെടുത്തിയിരിക്കുന്നത്. ലോക്ഡൗൺ കാലത്ത് പുറത്ത് നിന്ന് വാങ്ങിക്കുന്ന ഭക്ഷണ വസ്തുക്കളും പലചരക്ക് സാധനങ്ങളുമെല്ലാം ഇതുവഴി അണുവിമുക്തമാക്കാൻ സാധിക്കും. ഉപകരണം കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് എത്തിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം.
500 രൂപയിൽ താഴെ വിലയ്ക്ക് മാർക്കറ്റിൽ എത്തിക്കുമെന്ന് ഐഐടി റോപർ അറിയിച്ചു. മുപ്പത് മിനുട്ട് കൊണ്ടാണ് സാനിറ്റൈസേഷൻ നടക്കുന്നത്.വാട്ടർ പ്യൂരിഫയറുകളിൽ ഉപയോഗിക്കുന്ന അൾട്രാവയലറ്റ് അണുനാശക വികിരണ സാങ്കേതികവിദ്യയാണ് സാനിറ്റൈസിങ് ഉപകരണത്തിലും പ്രയോഗിച്ചിരിക്കുന്നത്. ഉപകരണത്തിൽ നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സാമൂഹിക അകലം കൊണ്ടുമാത്രം കോവിഡിനെ പ്രതിരോധിക്കാനാകില്ലെന്നും വരുന്ന ആഴ്ച്ചകളിൽ സാധ്യമായ എല്ലാ വഴികളിലൂടെയും പ്രതിരോധം തീർക്കുകയാണ് വേണ്ടതെന്നും ഐഐടിയിലെ മുതിർന്ന ഗവേഷകൻ നരേഷ് രഖ പറയുന്നു.
ഐഐടി വികസിപ്പിച്ചെടുത്ത ഉപകരണം വീടുകളിലും ഓഫീസുകളിലും ഘടിപ്പിക്കാൻ കഴിയുന്നതാണ്. വാതിൽക്കൽ തന്നെ ഉപകരണം വച്ച് പുറത്ത് നിന്നു കൊണ്ടുവരുന്ന എല്ലാ വസ്തുക്കളും സാനിറ്റൈസ് ചെയ്യാമെന്നും അധികൃതർ പറയുന്നു.
English Summary: IIT develops technology to sanitise currency notes from Covid-19
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.