June 28, 2022 Tuesday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

അധോലോക കുറ്റവാളി ഇജാസ് ലക്ഡാവാല അറസ്റ്റിൽ

By Janayugom Webdesk
January 9, 2020

മുംബൈ: അധോലോക കുറ്റവാളി ഇജാസ് ലക്ഡാവാല അറസ്റ്റില്‍. പാറ്റ്നയില്‍ നിന്നും മുംബൈ പൊലീസാണ് ഇജാസ് ലക്ഡാവാലയെ അറസ്റ്റ് ചെയ്തത്. ഈസ്റ്റ് വെസ്റ്റ് എംഡി മലയാളിയായ തക്കിയുദ്ദീന്‍ വാഹിദിന്റെ കൊലപാതക കേസിലെ മുഖ്യപ്രതിയാണ് ഇയാള്‍. 1996നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പിന്നീട് ഇയാൾ കാനഡ, മലേഷ്യ, അമേരിക്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളിലായി ഒളിച്ച്‌ താമസിക്കുകയായിരുന്നു.
മുംബൈ നഗരത്തില്‍ ഇജാസിനെതിരെ 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2004ല്‍ കാനഡ പൊലീസ് ലക്ഡാവാലയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ സമര്‍ത്ഥമായി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകായിരുന്നു. ഇയാള്‍ക്ക് വേണ്ടി ഇന്റര്‍പോള്‍ റെഡ്കോര്‍‌ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇജാസിന്റെ മകള്‍ സോണിയയെ കഴിഞ്ഞ മാസം മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്യം വിടാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്.
സ്വന്തമായി അധോലോക സംഘം രൂപീകരിക്കുന്നതിന് മുമ്പ് അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമായിരുന്നു ഇജാസ് ലക്ഡാവാല.
2012ല്‍ ഛോട്ടാരാജനെ ബാങ്കോക്കില്‍ വെച്ച്‌ ആക്രമിച്ചത് ഇജാസ് ലക്ഡാവാലയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഈ മാസം 21വരെ റിമാന്‍ഡ് ചെയ്തു.

Eng­lish sum­ma­ry: Ijaz Lak­dawala arrested

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.