September 28, 2022 Wednesday

അനധികൃത സ്വത്ത് സമ്പാദനം; ജഗൻ മോഹൻ റെഡ്ഡിക്ക് ഇഡി സമൻസ് അയച്ചു

Janayugom Webdesk
ഹെെദരാബാദ്
January 11, 2021 10:02 pm

അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി തിങ്കളാഴ്ച ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അദ്ദേഹത്തിന്റെ പിതാവ് രാജശേഖര റെഡ്ഡി സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾക്ക് ഭൂമി അനുവദിച്ചതിൽ ക്രമക്കേട് കണ്ടെത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു.
മുഖ്യമന്ത്രിയെ കൂടാതെ, അദ്ദേഹത്തിന്റെ പാർട്ടി വൈഎസ്ആർ കോൺഗ്രസിന്റെ രാജ്യസഭാ എംപിയായ വിജയ് സായ് റെഡ്ഡി, മൂന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ എക്സിക്യൂട്ടീവ്മാർ എന്നിവർക്കും സമൻസ് അയച്ചിട്ടുണ്ട്. 

2004 മുതൽ 2009 വരെയുള്ള കാലയളവിൽ രാജശേഖര റെഡ്ഡിയുടെ സർക്കാർ അരബിന്ദോയ്ക്കും ഹെറ്റെറോയ്ക്കും 75 ഏക്കർ സ്ഥലം ഏക്കറിന് ഏഴ് ലക്ഷം രൂപ വീതം അനുവദിച്ചുവെന്ന ആരോപണം ഇഡി കോടതി പരിശോധിച്ചു. നേരത്തെ മേഡക് ജില്ലയിലെ ആന്ധ്രപ്രദേശ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ അരബിന്ദോയ്ക്ക് അനുവദിച്ച 30 ഏക്കർ സ്ഥലം അനധികൃതമായി ട്രൈഡന്റ് ലൈഫ് സയൻസസിന് കൈമാറിയതായും ആരോപണമുണ്ട്.

2016ൽ നംപള്ളി മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജിയുടെ കോടതിയിലാണ് കേസ് ആദ്യം ഫയൽ ചെയ്യുന്നത്. പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തിയതിനാൽ ഇഡി കോടതിയിലേക്ക് മാറ്റുകയായിരുന്നു. സിബിഐ സമർപ്പിച്ച കുറ്റപത്രവും ഇഡി കോടതി കേൾക്കും. കഴിഞ്ഞ വർഷം ജനുവരിയിൽ കേസുമായി ബന്ധപ്പെട്ട് ജഗൻ മോഹൻ റെഡ്ഡി സെഷൻസ് കോടതിയിൽ ഇളവ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ, അദ്ദേഹത്തിന്റെ അപേക്ഷ നിരസിക്കുകയും കോടതിയിൽ നേരിട്ട് ഹാജരാകാൻ ജഡ്ജി ആവശ്യപ്പെടുകയും ചെയ്തു. 

ENGLISH SUMMARY:Illegal acqui­si­tion of prop­er­ty; ED sum­mons sent to Jagan Mohan Reddy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.