ലോക് ഡൗണ്‍ കാലത്ത് വീടുകള്‍ കേന്ദ്രികരിച്ച് വാറ്റ് നിര്‍മ്മാണം

Web Desk

നെടുങ്കണ്ടം

Posted on May 09, 2020, 9:19 pm

ലോക് ഡൗണ്‍ കാലത്ത് വീടുകളില്‍ വാ്റ്റ് ചാരായ നിര്‍മ്മാണം ആരംഭിച്ചതോടെ ആയതോടെ ഉടുമ്പന്‍ചോല റേഞ്ച് എക്‌സൈസ് സംഘം ചാരായവേട്ട ഊര്‍ജ്ജിതമാക്കി. വണ്ടന്‍മേട്ടിലും കരുണാപുരത്തും ഉടുമ്പന്‍ചോല എക്സൈസിന്റെ നടത്തിയ ചാരായ വേട്ടയില്‍ 10 ലിറ്റര്‍ ചാരായവും 30 ലിറ്റര്‍ കോടയും കണ്ടെടുത്തു. കരുണാപുരം പാറക്കടവില്‍ വീട്ടിനുള്ളില്‍ നിന്നുമാണ് വാറ്റുപകരണങ്ങളും ചാരായവും കണ്ടെത്തിയത്. പാറക്കടവ് സ്വദേശി കൊടിതോട്ടത്തില്‍ അനില്‍ വീട്ടിനുള്ളില്‍ നിന്നുമാണ് 10 ലിറ്റര്‍ ചാരായം കണ്ടെത്തിയത്.

വണ്ടന്‍മേട് മാക്കത്തടം കോളനിയില്‍ പുത്തന്‍ പറമ്പില്‍ രാജേഷ്, തന്റെ വീടിനോട് ചേര്‍ന്ന് സൂക്ഷിച്ചിരുന്ന 30 ലിറ്റര്‍ കോടയും കണ്ടെത്തി. ഇരു കേസുകളിലേയും പ്രതികളെ പിടികൂടാനായിട്ടില്ല. ഉടുമ്പന്‍ചോല എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനകളില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പി.എ സുരേഷ് ബാബു, പ്രകാശ് ജെ, ഷാജി എംകെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സിന്ധു എന്‍.എസ്, അമല്‍ പിഎം, ജോര്‍ജ് പി. ജോണ്‍സ്, ആസിഫ് അലി, റ്റില്‍സ് ജോസഫ്, ജോഷി വി.ജെ, ബിലേഷ് എന്നിവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: ille­gal alco­hol con­sump­tion

You may also like this video