20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 19, 2024
September 14, 2024
September 11, 2024
September 10, 2024
September 10, 2024
September 9, 2024
September 7, 2024
September 7, 2024
September 7, 2024
September 6, 2024

കെ സുരേന്ദ്രന്റെ മകന്റെ അനധികൃത നിയമനം ; മറുപടിയില്ലാതെ ആർജിസിബി ; പരീക്ഷകൾ പ്രഹസനമെന്ന്‌ ഉദ്യോഗാർഥികൾ

Janayugom Webdesk
തിരുവനന്തപുരം
September 4, 2022 10:11 am

ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ മകൻ കെ എസ്‌ ഹരികൃഷ്‌ണന്‌ അനധികൃത നിയമനം നൽകിയതിൽ മറുപടിയില്ലാതെ രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർജിസിബി). നിയമനം സംബന്ധിച്ച ഉദ്യോഗാർഥികളുടെ പരാതിയിൽ സ്ഥാപനം മൗനംതുടരുകയാണ്‌. ടെക്‌നിക്കൽ ഓഫീസർ തസ്‌തികയിൽ ജൂണിൽ ജോലിയിൽ പ്രവേശിച്ച ഹരികൃഷ്‌ണനെ വിദഗ്ധ പരിശീലനത്തിന്റെ പേരിൽ ഉടൻ ഡൽഹിയിലേക്ക്‌ അയച്ചതിലും ദുരൂഹതയുണ്ട്‌.

നിയമനവിവരം രഹസ്യമാക്കി വയ്‌ക്കാനായിരുന്നു പതിവിനു വിപരീതമായ ഈ പരിശീലനം.നിയമനത്തിനു പുറമേ പരീക്ഷയിലും ക്രമക്കേട് നടന്നുവെന്ന ആരോപണമുയരുന്നുണ്ട്‌. രണ്ടാംഘട്ട പരീക്ഷയിലെ ചോദ്യം തസ്തികയുമായി ബന്ധമില്ലാത്തതായിരുന്നെന്ന്‌ ഉദ്യോഗാർഥികൾ പറയുന്നു. മെക്കാനിക്കൽ/ ഇൻസ്‌ട്രുമെന്റേഷൻ എൻജിനിയറിങ്‌ യോഗ്യതയാക്കി വിളിച്ച തസ്തികയിലേക്ക് നടന്ന പരീക്ഷയിലെ ചോദ്യം ബയോടെക്‌നോളജിയിൽ നിന്നായിരുന്നു.

ഹരികൃഷ്‌ണൻ ഉൾപ്പെടെ നാലുപേർ ലാബ്‌ പരീക്ഷയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും മികച്ച ബയോടെക്‌നോളജി സ്ഥാപനമായ ആർജിസിബിയുടെ നിലവാരത്തെയും ജീവനക്കാരുടെയും കഴിവിനെയും ചോദ്യംചെയ്യുന്ന തരത്തിൽ കോളേജ്‌ വിദ്യാർഥികൾക്ക്‌ നടത്തുന്ന നിലവാരത്തിലായിരുന്നു ഈ പരീക്ഷ. പ്രഹസനമായി നടത്തിയ ലാബ്‌ പരീക്ഷയ്ക്കുശേഷം ഫലം പുറത്തുവിടാനോ റാങ്ക്‌ പട്ടിക പ്രസിദ്ധീകരിക്കാനോ ആർജിസിബി തയ്യാറായില്ല. പകരം മറ്റ്‌ ഉദ്യോഗാർഥികളാരും അറിയാതെ ഹരികൃഷ്‌ണനെ നിയമിച്ചു.നടപടി എന്തായെന്നറിയാൻ സ്ഥാപനത്തിൽ ബന്ധപ്പെട്ടവരോട്‌ നിയമനം നടന്നിട്ടില്ല എന്നാണ്‌ അറിയിച്ചത്‌

പരീക്ഷാ നടത്തിപ്പിലുൾപ്പെടെ ക്രമക്കേട്‌ നടന്ന സാഹചര്യത്തിൽ സുരേന്ദ്രന്റെ മകന്റെ നിയമനം കൂടുതൽ പ്രതിഷേധത്തിന്‌ വഴിവയ്ക്കും.ഔദ്യോഗിക വെബ്‌സൈറ്റിൽ സാങ്കേതികവിഭാഗം ജീവനക്കാരുടെ ഭാഗത്ത്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ മകൻ കെ എസ്‌ ഹരികൃഷ്‌ണന്റെ പേര്‌ പ്രസിദ്ധപ്പെടുത്തി രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർജിസിബി). ശനിയാഴ്ചയാണ്‌ വെബ്‌സൈറ്റിൽ ഹരികൃഷ്‌ണന്റെ ഫോട്ടോ അടക്കമുള്ള വിവരം പ്രത്യക്ഷമായത്‌.

മൂന്നുമാസംമുമ്പ്‌ ടെക്‌നിക്കൽ ഓഫീസറായി നിയമിച്ച ഹരികൃഷ്‌ണന്റെ വിവരം വെബ്‌സൈറ്റിൽ ഇല്ലെന്ന്‌ ദേശാഭിമാനി ശനിയാഴ്‌ച റിപ്പോർട്ട്‌ ചെയ്‌തതിന്‌ പിന്നാലെയാണ്‌ നടപടി. നിയമനം സംബന്ധിച്ച വിവരം മറച്ചുവയ്ക്കാൻ ആർജിസിബി ശ്രമിച്ചതിന്‌ തെളിവാണിത്‌. ഏപ്രിലിൽ നടത്തിയ ഒഎംആർ പരീക്ഷ, വിവരണാത്മക പരീക്ഷ, ലാബ്‌ പരീക്ഷ എന്നിവയ്ക്കുശേഷം റാങ്കുപട്ടിക പുറത്തുവിടാതെയാണ്‌ ജൂണിൽ ഹരികൃഷ്‌ണന്‌ നിയമനം നൽകിയിരുന്നത്‌.

Eng­lish Summary:Illegal appoint­ment of K Suren­dran’s son; RGCB with­out reply; Can­di­dates say exams are farce

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.