March 22, 2023 Wednesday

കൊല്ലത്ത് വസ്ത്രങ്ങൾക്ക് നിറം നൽകുന്ന രാസവസ്തു കലര്‍ത്തി ബോംബെ മിഠായി; നിര്‍മ്മാണ കേന്ദ്രം അടച്ചുപൂട്ടി

Janayugom Webdesk
കൊല്ലം
February 8, 2023 7:01 pm

കൊല്ലം കരുനാഗപ്പള്ളിയില്‍ അനധികൃത ബോംബെ മിഠായി (പഞ്ഞി മിഠായി) നിര്‍മാണ കേന്ദ്രം അടച്ചുപൂട്ടി. കൊല്ലം കരുനാഗപ്പള്ളിയിലെ കേന്ദ്രമാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അടച്ചുപൂട്ടിയത്. വസ്ത്രങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന  രാസവസ്തു കലര്‍ത്തിയാണ് മിഠായി നിർമിച്ചിരുന്നത്. സാമ്പിൾ പരിശോധിച്ച് രാസവസ്തു സാന്നിധ്യം കണ്ടെത്തിയ ശേഷമായിരുന്നു നടപടി.

റോഡമിൻ എന്ന രാസവസ്തു ചേർത്തായിരുന്നു മിഠായി ഉല്പാദിപ്പിച്ചിരുന്നത്. വിൽപനയ്ക്കായി തയാറാക്കിയിരുന്ന 1000 കവർ മിഠായികൾ നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഡപ്യൂട്ടി കമ്മീഷണർ ജേക്കബ് തോമസിന്റെ  നേതൃത്വത്തിലായിരുന്നു പരിശോധന. തീർത്തും വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ല. അനധികൃത ഭക്ഷ്യ ഉൽപ്പാദനത്തിനും, നിരോധിത നിറം ഉപയോഗിച്ചതിനും ഭക്ഷ്യ സുരക്ഷാനിയമത്തിലെ 63 ‚59 എന്നീ വകുപ്പുകൾ ചുമത്തി.

Eng­lish Sum­ma­ry: ille­gal bom­bay can­dy man­u­fac­tur­ing found in kollam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.