അനധികൃത നിര്‍മ്മാണം: കെ എം ഷാജിയുടെ വീടു പൊളിക്കാൻ നോട്ടീസ് നല്‍കും

Web Desk
Posted on October 23, 2020, 3:06 pm

കെ എം ഷാജിയുടെ വീടു പൊളിക്കാൻ തീരുമാനം. കോഴിക്കോട് കോർപ്പറേഷൻ ഇന്ന് വൈകിട്ട് നോട്ടീസ് നൽകും. കെട്ടിട നിർമാണ ചട്ടങ്ങൾ പാലിക്കാതെയാണ് വീട് നിര്‍മിച്ചത്. വിശദീകരണം നല്‍കാൻ 14 ദിവസം അനുവദിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും കോര്‍പറേഷൻ അധികൃതര്‍ അറിയിച്ചു.

പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ഷാജിയുടെ സ്വത്തുവകകള്‍ അളക്കാൻ കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഷാജിയുടെ ഭാര്യയുടെ പേരിലുളള വേങ്ങേരിയില്‍ സ്ഥിതി ചെയ്യുന്ന വീട് കോര്‍പറേഷൻ ഉദ്യോഗസ്ഥര്‍ അളന്നത്.

ENGLISH SUMMARY: Ille­gal con­struc­tion: Notice will be issued to demol­ish KM Sha­ji’s house

YOU MAY ALSO LIKE THIS VIDEO