പി പി ചെറിയാൻ

ന്യൂയോർക്ക്

February 12, 2020, 12:18 pm

അനധികൃത കുടിയേറ്റക്കാർക്ക് പറുദീസയൊരുക്കുന്ന സംസ്ഥാനങ്ങൾക്കെതിരെ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്

Janayugom Online

അനധികൃത കുടിയേറ്റക്കാർക്ക് സംരക്ഷണം നൽകുകയും ഫെഡറൽ അനധികൃതർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാതിരിക്കുകയും ചെയ്യുന്ന ന്യൂജേഴ്സി, സിയാറ്റിൽ, ന്യൂയോർക്ക് സംസ്ഥാനങ്ങളിലെ ചില സിറ്റികളുടെ നടപടികൾക്കെതിരെ ഫെഡറൽ ഗവണ്മെണ്ട് ലൊസ്യൂട്ട് ഫയൽ ചെയ്തു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിലും, കഴിഞ്ഞയാഴ്ച നടത്തിയ യൂണിയൻ അഡ്രസ്സിലും വ്യക്തമാക്കിയിരുന്നു. ഫെഡറൽ ഗവണ്മെണ്ടിന്റെ ഭാഗമായി ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് നിയമ വിരുദ്ധ ഇമ്മിഗ്രന്റിനെ കുറിച്ച് പുറത്തിറക്കിയ ചട്ടങ്ങൾ ന്യൂയോർക്ക്, ന്യൂജേഴ്സി, സിയാറ്റിൽ സിറ്റികളിൽ നടപ്പാക്കാത്തതാണ് ഇത്തരമൊരു നിയമ നടപടികളിലേക്ക് പോകേണ്ടി വന്നതെന്ന് അറ്റോർണി ജനറൽ വില്യം ബാർ പറഞ്ഞു.

ഹോംലാന്റ് സെക്യൂരിറ്റി അനധികൃത കുടിയേറ്റക്കാരെ കയറ്റി അയക്കുന്നതിന് കിങ്ങ് കൗണ്ടി ഇന്റർ നാഷണൽ എയർപോർട്ട് ബോയിംഗ് ഫീൽഡ് ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് കിങ്ങ് കൗണ്ടി സ്വീകരിച്ച നിലപാടുകൾ ലൊ സ്യൂട്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തേണ്ടിവന്നതായി അറ്റോർണി അറിയിച്ചു. സാൻഞ്ചുവരി സിറ്റികൾക്കെതിരെ ഒരു തുറന്ന പോരാട്ടമാണ് ഇന്നു മുതൽ ആരംഭിച്ചിരിക്കുന്നതെന്നും ബാർ പറഞ്ഞു.

Eng­lish Sum­ma­ry: Depart­ment of Jus­tice against states that make par­adise for ille­gal immigrants

YOU MAY ALSO LIKE THIS VIDEO