ന്യൂഡൽഹി: രാജ്യത്ത് അനധികൃത പണമിടപാടുകൾ ഗണ്യമായി വർധിക്കുന്നതായി റിപ്പോർട്ട്. ആദായ നികുതി നിയമം കർശനമായി നടപ്പാക്കുന്നതായി സർക്കാർ പ്രഖ്യാപിക്കുന്നുവെങ്കിലും അനധികൃത പണമിടപാടുകൾ ഗണ്യമായി വർധിക്കുന്നത് സാമ്പത്തിക വിദഗ്ധർക്കിടയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് 1421 കേസുകളാണ് നടപ്പുസാമ്പത്തിക വർഷം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വർഷം 1110 കേസുകളിലായി 10,15 കോടി രൂപയുടെ അനധികൃത ഇടപാടാണ് നടന്നതെങ്കിൽ നടപ്പ് സാമ്പത്തിക വർഷം അത് 2,101 കോടി രൂപയായി വർധിച്ചു.
ഒരു ദിവസം ഇടപാടുകൾ നടത്താൻ കഴിയുന്ന തുക രണ്ട് ലക്ഷം രൂപയായി നിജപ്പെടുത്തി കേന്ദ്ര സർക്കാർ നിയമഭേദഗതി വരുത്തിയിരുന്നു. ചട്ടം ലംഘിച്ചാൽ അനധികൃത ഇടപാടിലൂടെ നടത്തുന്ന തുകയ്ക്ക് തുല്യമായ തുക പിഴ നൽകണമെന്നാണ് ചട്ടം. ഭൂരിഭാഗം അനധികൃത ഇടപാടുകളും നടത്തുന്നത് കള്ളപ്പണം ഉപയോഗിച്ചാണ്. ബാങ്കിങ് ഇതര മാർഗങ്ങളിലൂടെയാണ് ഇടപാട് നടത്തുന്നുവെന്ന കാരണത്താൽ ഇത് പലപ്പോഴും കണ്ടെത്താൻ കഴിയുന്നില്ലെന്ന് സിബിഡിടി മുൻ അധ്യക്ഷൻ ബി എം സിങ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.