June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

അവിഹിത ബന്ധം എതിർത്തു; ഭാര്യയുടെ കഴുത്തിന് കയറി പിടിച്ചും മുടിപിടിച്ചു വലിച്ചും എസ്‌ഐയുടെ പരാക്രമം

By Janayugom Webdesk
February 12, 2020

മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ഭാര്യ ആരോപച്ചതിനെ തുടർന്ന് ഭാര്യയെ എസ്ഐ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മധ്യപ്രദേശിലെ മാനവറിലെ ഗാന്‍ധ്വിനി പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷൻ ചുമതലയുള്ള എസ്ഐ നരേന്ദ്ര സൂര്യവാൻഷി ഭാര്യയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഭർത്താവിന്റെ വിവാഹേതര ബന്ധം എതിർത്തതാണ് പ്രകോപനത്തിന് കാരണമെന്ന് റിപ്പോർട്ടുകൾ. എസ്ഐയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അന്വേഷണം ആരംഭിച്ചതായും സബ് ഡിവിഷണൽ പൊലീസ് ഓഫീസർ വ്യക്തമാക്കി .

കഴുത്തിന് പിടിച്ചും കടന്നുപിടിച്ചും മുടിപിടിച്ചു വലിച്ചുമായിരുന്നു മര്‍ദനം. അതിനിടെ മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ നരേന്ദ്ര സൂര്യവാന്‍ഷിയെ തടയാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചെരുപ്പ് ഊരി തല്ലാനുളള ഭര്‍ത്താവിന്റെ ശ്രമവും പൊലീസുകാര്‍ ചേര്‍ന്നാണ് തടഞ്ഞത്.

ENGLISH SUMMARY: Ille­gal rela­tion­ship; hus­band beat wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.