Web Desk

ന്യൂഡൽഹി

February 18, 2020, 10:28 pm

തത്ക്കാൽ ടിക്കറ്റുകൾ നിമിഷങ്ങൾക്കകം തീർന്നു പോകുന്നതിന് കാരണം കണ്ടെത്തി റെയിൽവെ- കുടുങ്ങിയത് വൻ തട്ടിപ്പ് സംഘം

Janayugom Online

റെയിൽവെ ടിക്കറ്റ് ബുക്കിംഗിനായി ഉപയോഗിക്കുന്ന അനധികൃത സോഫ്റ്റ്‌വെയറും അതുപയോഗിക്കുന്ന ഏജന്റുമാരെയും കണ്ടെത്തി റെയിൽവെ. നിമിഷങ്ങൾകൊണ്ട് തത്ക്കാൽ ടിക്കറ്റുകൾ തീരുന്നത് ഇത്തരം സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് ഏജന്റ്മാർ അനധികൃതമായി ബുക്കിംങ് നടത്തുന്നതിനായായിരുന്നു. എന്നാൽ ഇനി കൂടുതൽ തത്കാൽ ടിക്കറ്റുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഇനി മണിക്കൂറുകൾ ലഭിക്കുമെന്നാണ് വൻ തട്ടിപ്പ് ലോബിയെ പിടികൂടിയ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് ഡയറക്ടർ ജനറൽ അരുൺ കുമാർ പറയുന്നത്.തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഏജന്റുമാർക്ക് റെയിൽവെ അനുവാദം നൽകിയിട്ടില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഈ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു ആർപിഎഫ്.

50 കോടി മുതൽ 100 കോടി മൂല്യമുള്ളതായിരുന്നു ഈ അനധികൃത ടിക്കറ്റ് വിൽപ്പന.എഎൻഎംഎസ്, എംഎസി, ജാഗ്വർ എന്നീ സോഫ്റ്റ്‌വെയറുകൾ ഐആർസിടിസിയിൽ ഒളിച്ചുകടന്നാണ് തട്ടിപ്പ് നടത്തിയത്. അതുകൊണ്ട് സാധാരണ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗിന് വലിയ തടസം നേരിട്ടിരുന്നു. ഐആർസിടിസി വഴി ബുക്ക് ചെയ്യുന്നവർക്ക് 2.55 മിനിറ്റ് ബുക്കിംഗിന് സമയം എടുക്കുമ്പോൾ വ്യാജ സോഫ്റ്റ്‌വെയർ വഴി 1.48 സെക്കന്റിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ഇത് സാധാരണ രീതിയിൽ ബുക്ക് ചെയ്യുന്ന യാത്രക്കാർക്കുണ്ടാക്കിയ ക്ലേശങ്ങൾ ചില്ലറയായിരുന്നില്ല.

Eng­lish Sum­ma­ry: ille­gal soft­ware for train tick­et booking

You may also like this video