Web Desk

നെടുങ്കണ്ടം

June 07, 2021, 6:56 pm

വീട്ടില്‍ സൂക്ഷിച്ച കോട കണ്ടെത്തി നശിപ്പിച്ചു

Janayugom Online

ചാരായം വാറ്റുവാനായി കരുണാപുരത്തെ വീട്ടീല്‍ സൂക്ഷിച്ച് കോട പിടികൂടി ഉടുമ്പന്‍ചോല റെയ്ഞ്ച് എക്‌സൈസ് സംഘം. ചാലക്കുടിമേട് പള്ളിവാതുക്കല്‍ വീട്ടില്‍ പി.എസ് രാജേഷിന്റെ വീട്ടില്‍ ചാരായം നിര്‍മ്മിക്കുന്നതിനായി സൂക്ഷിച്ച 400 ലിറ്റര്‍ കോടയാണ് എക്‌സൈസ് സംഘം പിടികൂടി നശിപ്പിച്ചത്. 

പ്രതിക്കെതിരെ അബ്കാരി കേസെടുത്തു. ഉടുമ്പന്‍ചോല എക്‌സൈസ് റെയിഞ്ച് ഓഫീസ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ആര്‍ ബാലന്‍, പ്രകാശ് ജെ,ഗ്രേഡ് പ്രിവന്റീവ് ഓഫീസറായ തോമസ് ജോണ്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റോണി ആന്റണി ‚ജെസ്റ്റിന്‍ പി സി,റ്റിറ്റോമോന്‍ ചെറിയാന്‍ , റ്റില്‍സ് ജോസഫ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ് മായ, ഡ്രൈവര്‍ വി പി ബിലേഷ് എന്നിവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry : Ille­gal spir­it mak­ing caught by excise

You may also like this video :