September 26, 2022 Monday

Related news

June 25, 2022
June 25, 2022
June 23, 2022
June 23, 2022
December 22, 2021
July 8, 2021
July 8, 2021
January 28, 2021
January 28, 2021
January 27, 2021

അഭയ കേസ്: പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി

Janayugom Webdesk
കൊച്ചി
July 8, 2021 11:13 am

അഭയ കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി. പരോൾ നിയമവിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നത്. ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹർജി നൽകിയത്. പരോൾ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റി ആണെന്ന ജയിൽ ഡി. ജി. പി യുടെ വിശദീകരണം കളവാണെന്ന് ഹർജിക്കാരന്‍ പറയുന്നു.

സുപ്രീംകോടതി ഉത്തരവ് പ്രകാരം, ജയിൽ ഹൈപവർ കമ്മിറ്റി 10 വർഷത്തിൽ താഴെ ശിക്ഷിച്ച പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. സിബിഐ കോടതി ശിക്ഷിച്ച് 5 മാസം തികയും മുന്‍പ് പ്രതികൾക്ക് പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത്.

Eng­lish sum­ma­ry; ille­gal to grant parole abhaya-case-accused

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.