Janayugom Online
lory kattikulam

അനധികൃതമായി കടത്താന്‍ ശ്രമിച്ച മരത്തടികള്‍ പിടികൂടി

Web Desk
Posted on February 04, 2019, 9:28 pm

കാട്ടിക്കുളം: അനധികൃതമായി കടത്താന്‍ ശ്രമിച്ച മരത്തടികള്‍ തോല്‍പ്പെട്ടിയില്‍ എക്‌സൈസ് പരിശോധനയില്‍ പിടികൂടി. മരത്തടികള്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലര്‍െച്ച വാഹന പരിശോധനക്കിടയിലാണ് കര്‍ണാടകയില്‍ നിന്ന് കടത്തിയ മരത്തടികളും ലോറിയും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജു എസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. തുടര്‍ന്ന് ചരക്ക് സേവന വിഭാഗം എത്തുകയും ലോറി കണ്ടുകെട്ടി നോട്ടീസ് പതിക്കുകയായിരുന്നു. തുടര്‍ന്ന് ഉച്ചയോടെ തോല്‍പെട്ടി അസിസ്റ്റന്റ്, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി സുനില്‍ ഫോറസ്റ്റ് മാരായ രാമകൃഷണന്‍ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മരത്തടികള്‍ ബത്തേരി വനംവകുപ്പിന്റെ ഡിപ്പോയില്‍ എത്തിക്കാനാണ് തീരുമാനം. പ്ലാവിന്റെ 20 ഓളം തടികള്‍ക്ക് മുകളില്‍ ചാക്കില്‍ കെട്ടിയ കാപ്പി തൊണ്ടും നെല്ലിന്റെ പതിരും ലോറിയുടെ മുകളില്‍ മൂടിയാണ് മരത്തടികള്‍ കടത്താന്‍ ശ്രമിച്ചത്.