അനധികൃത ടെലിഫോണ്‍എക്‌സ്‌ചേഞ്ചുകള്‍ പൊലീസ് തകര്‍ത്തു

Web Desk
Posted on October 11, 2017, 4:28 pm

താനെ ഭിവണ്ടിയില്‍ 35 അനധികൃത ടെലിഫോണ്‍എക്‌സ്‌ചേഞ്ചുകള്‍ താനെ പൊലീസ് തകര്‍ത്തു. അധോലോകനായകനായ രവി പൂജാരി അംബര്‍നാഥിലെ ഒരു ബില്‍ഡറില്‍നിന്നും പണം ആവശ്യപ്പെട്ട് ഭീഷണി പോണ്‍കോള്‍ നടത്തിയതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത്തരം നിരവധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയത്. ഒഡീസയിലെ നമ്പരില്‍നിന്നാണ് ഫോണ്‍ വന്നതെങ്കിലും സമീപപ്രദേശത്തുനിന്നാണെന്ന് പൊലീസ് കണ്ടത്തി.
മുംബൈയിലെ ഒരു ഫോണ്‍നമ്പരിനെ ആധാരമാക്കി. കിഴക്കന്‍യൂറോപ്പിലെയും ഗള്‍ഫിലേയും നമ്പരുകളില്‍നിന്നും വോയ്പ് സംവിധനത്തിലൂടെയാണ് ഫോണ്‍കോളുകള്‍ പോയിരുന്നത്. 26പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. ഇനിയും കൂടുതല്‍പേരെ കേസില്‍ പിടികൂടാനുണ്ട്. ചൈനാനിര്‍മ്മിതമായ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഇന്റര്‍നെറ്റ് കോളുകള്‍ നടത്തുന്നതിന് ഉപയോഗിച്ചിരുന്നതാണ് ഇവ. നൂറുകണക്കിന് സിംകാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം ഫോണുകള്‍ ഉപയോഗിച്ചിരുന്നതായി സൂചനയുണ്ട്.