വിഷമദ്യ ദുരന്തം: മരണം 92 ആയി

Web Desk
Posted on February 10, 2019, 8:35 am

ലഖ്‌നൗ: ഉത്തര്‍പ്രദേശിലും ഉത്തരാഘണ്ഡിലും വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി. യുപിയിലെ സഹന്‍പൂരില്‍ 38 ഉം, മീററ്റില്‍ 18 ഉം, കുശിനഗറില്‍ 10 പേരുമാണ് മരിച്ചത്. ഉത്തരഖണ്ഡില്‍ 26 പേരും മരിച്ചെതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷമദ്യ ദുരന്തം ഏറ്റവും ആഘാതം സൃഷ്ടിച്ച സഹന്‍പൂരില്‍ മരണസഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. 22 പേര്‍ ഇവിടെ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

സഹന്‍പൂരില്‍ മാത്രം ഇതിനോടകം 30 ഓളം പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തുകഴിഞ്ഞു.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ബാലുപുര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച മരണാനന്തര ചടങ്ങിനിടെ കഴിച്ച മദ്യമാണു മരണത്തിനു കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഇവിടെ നിന്നും സഹരാന്‍പൂരിലേക്ക് കടത്തിയ മദ്യം കഴിച്ചതാണ് കൂടുതല്‍ പേര്‍ മരിക്കാനിടയാക്കിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ അനധികൃത മദ്യ ഉല്‍പാദനത്തിന്റെയും വില്‍പനയുടെയും ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ റെയ്ഡുകള്‍ നടത്തുന്നുണ്ട്. ദുരന്തത്തിനു ഉത്തരവാദികളായ മുഴുവന്‍ ആളുകളെയും ഉടന്‍തന്നെ പിടികൂടുമെന്നു സഹരാന്‍പൂര്‍ ജില്ലാ പൊലീസ് മേധാവി ദിനേഷ് കുമാര്‍ പറഞ്ഞു. ബിഹാറില്‍ അനധികൃതമായി നിര്‍മ്മിച്ച മദ്യമാണ് ഖുഷിനഗറില്‍ ആളുകളുടെ ജീവനെടുത്തതെന്നും അധികൃതര്‍ പറഞ്ഞു. കേസില്‍ ഇതുവരെ മുപ്പതോളം പേര്‍ അറസ്റ്റില്‍ ആയിട്ടുണ്ട്. സംഭവത്തെ തുര്‍ന്നു ഖുഷിനഗര്‍ ജില്ലാ എക്‌സൈസ് ഓഫിസറെയും ജില്ലാ എക്‌സൈസ് ഇന്‍സ്‌പെക്ടറെയും യുപി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും ചികിത്സയിലുള്ളവര്‍ക്ക് 50,000 രൂപ വീതവും സഹായം അനുവദിച്ചിട്ടുണ്ട്.